മാർ.തിയോഫിലസിലെ പ്രണയദിനം❤️❤️❤️❤️
ബഷീറിന്റെ മതിലുകൾ എന്ന നോവലിലെ നാരായണിയെ ഓർത്തു കൊണ്ടാണ് ഈ പ്രണയദിനം ആരംഭിച്ചത്.പരസ്പരം ഒരു നോക്ക് കാണാതെ ശബ്ദത്തിലൂടെ മാത്രം പ്രണയിച്ച അവരൊക്കെ ആയിരിക്കുമല്ലേ കാത്തിരിപ്പിന്റെ തീവ്രമായ അനുഭൂതി അറിഞ്ഞിട്ടുണ്ടാവുക..അത് പറയുമ്പോൾ എത്രയെത്ര പ്രണയകഥകളിലെ കഥാപാത്രങ്ങളാണ് മനസ്സിലൂടെ ഓടിപ്പാഞ്ഞുപോകുന്നത്... മനുഷ്യർക്ക് എല്ലാക്കാലവും ഇങ്ങനെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയാൻ സാധിക്കട്ടെ.!
ഇന്ന് ആദ്യത്തെ പീരിയഡ് ഓപ്ഷണൽ ആയിരുന്നു.ഹിജാബിനെച്ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇന്നത്തെ ചിന്താവിഷയമായി ഗംഗ ഇന്നവതരിപ്പിച്ചത്.വലിയ ചർച്ചകൾക്കൊന്നും അത് വഴിവെച്ചില്ലെന്നുള്ളതാണ് മറ്റൊരു സത്യം.ഇതൊക്കെ തന്നെ കാണിക്കുന്നത് പലരുടെയും നിസംഗത നിറഞ്ഞ മനോഭാവമാണ്.അതിപ്പോ കർണാടകത്തിലല്ലേ നമ്മളെന്തിനതൊക്കെ ശ്രദ്ധിക്കണം? എന്നിങ്ങനെയുള്ള പല ചിന്തകളും വലിച്ചെറിയേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.സഹപാഠികളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ ശത്രുക്കളായി കാണേണ്ടി വരുന്ന സാമൂഹിക പരിതസ്ഥിതി വരുത്തിയ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആണ് ഈ പ്രശ്നങ്ങൾ ഇത്രയധികം രൂക്ഷമാക്കിയത്.ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്പിക്കുന്ന നിയമങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്നും ഇനിയെങ്കിലും ഈ പ്രശ്നക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ ..ഇന്ന് ജോജു സർ ക്ലാസ്സിൽ പറഞ്ഞതു പോലെ അനിവാര്യമായ സന്ദർഭത്തിൽ പലരും മൗനം പാലിച്ചിരുന്നെങ്കിൽ ഇത്രയും വലിയൊരു പ്രശ്നം ഇവിടെ ഉണ്ടാകുമായിരുന്നില്ല.മൗനവും ചിലപ്പോൾ ഫലപ്രദമായ ആയുധമാണ്.
ഇന്നത്തെ ക്ലാസ്സുകൾ ഈ ചിത്രം പറയുന്നുണ്ട്.മായടീച്ചറും ജിബി ടീച്ചറും ഇന്ന് ക്ലാസ്സെടുത്തിരുന്നു.ജിബി ടീച്ചറിന്ന് ക്ലാസിലെത്താൻ താമസിച്ചവർക്ക് നല്ല പണികൊടുത്തു.കൂട്ടത്തിൽ ഞങ്ങൾക്കും കിട്ടി നല്ലൊരു പണി😉😉. ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ് ആയിരുന്നതിനാലും ഉറക്കം തൂങ്ങാനുള്ള സമയം കുറഞ്ഞതിനാലും എനിക്ക് ആ പരിപാടി ഒത്തിരി ഇഷ്ടമായി.ഏറെക്കുറെ എല്ലാവരും ഇതേ അവസ്ഥയിൽ ആയിരുന്നു എന്ന് തോന്നുന്നു 🤭🤭🤭.
ഓരോരോ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തതും ഇന്നു തന്നെ ആയിരുന്നു. Creative Club,Eco Club എന്നിവയിലാണ് ഞാൻ മെമ്പറായത്.ഒന്നിലും ഭാരവാഹിത്വം ഏറ്റെടുത്തില്ല. ചടങ്ങുകളെല്ലാം കഴിഞ്ഞാണ് വാലൻന്റൈൻ ഫോട്ടോ കോർണറിൽ ഫോട്ടോഷൂട്ട് നടന്നത്. ബനഡിക്ട് സാറും ജിബി ടീച്ചറും ജോജു സാറും ദീപ്തി ടീച്ചറും ഒക്കെ ഞങ്ങളോടൊപ്പം കൂടി.
അങ്ങനെ ഇന്നത്തെ ദിവസം മനോഹരമായി അങ്ങവസാനിച്ചു.😊😊😊