Posts

Showing posts from November, 2021

Do It Now

Image
ഇന്ന് എം.എഡിലെ ചേച്ചിമാർ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെ പറ്റിയാണ് സംസാരിച്ചത് . പോസ്റ്റർ മേക്കിങ് ആയിരുന്നു ഒരു സെക്ഷൻ.

ഗീതോപദേശം

Image
കുറച്ചുദിവസം കൂടി ഇന്ന് പ്രെയറിനു കയറി. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി.ഡോ.ജി.വി ഹരി സർ ആയിരുന്നു ഇന്നത്തെ വിശിഷ്ടാതിഥി. സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ Energizing ക്ലാസ് ആയിരുന്നു. കൊട്ടും പാട്ടും ബഹളവുമായി മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം പതിനൊന്നോളം വാക്കുകൾ പരിചയപ്പെടുത്തുകയുണ്ടായി. അവയിൽ തന്നെയുണ്ട് നമ്മുടെ വ്യക്തിത്വവികാസത്തിനുള്ള വിത്തുകൾ. ഈ വിത്തുകൾ വിതയ്ക്കാനുള്ള നിലം ഒരുക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഓരോ അധ്യാപകരും ചെയ്തത്. അത് ഫലപ്രദമായി തീർന്നു എന്ന് തന്നെ പറയാം.   അതുപോലെതന്നെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകമാണ് ഇനി ഞാൻ തള്ളട്ടെ !  ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ  ഞാൻ ഗൂഗിളിനോട് അന്വേഷിച്ചു. അപ്പോ ഗൂഗിൾ പറഞ്ഞു തന്നു കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ തന്റെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന്. പുസ്തകത്തിന്റെ മുഴുവൻ പേര്  "കളക്ടർ ബ്രോ- ഇനി ഞാൻ തള്ളട്ടെ"എന്നാണെന്നും വ്യക്തമാക്കി. പുസ്തകത്തിന്റെ പേര് തന്നെ വളരെ ആകർഷകമായി തോന്നി. അതുകൊണ്ട് കളക്ടർ ബ്രോയെ കുറിച്ച്

നഗ്നരും നരഭോജികളും

Image
20/11/21 ശനിയാഴ്ച ആയത് കൊണ്ട് തന്നെ ഹോസ്റ്റലിലെ 80% കുട്ടികളും നാട്ടിൽ പോയി.വെള്ളിയാഴ്ച തന്നെ കൊഴിഞ്ഞു പോക്ക് തുടങ്ങിയിരുന്നു.സത്യം പറഞ്ഞാൽ ശനി, ഞായർ ദിവസങ്ങൾ എത്ര വിരസമായിരുന്നെന്നോ.വായിക്കാൻ ഒരു പുസ്തകം പോലും എടുത്തിട്ട് വരാഞ്ഞതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.തീറ്റയും ഉറക്കവും മൊബൈൽ ഫോണും ആയിരുന്നു നേരമ്പോക്കുകൾ.  ഞായറാഴ്ച, അതായത് ഇന്ന് വൈകുന്നേരം മുതൽ കുട്ടികൾ തിരികെ എത്താൻ തുടങ്ങി. ഞങ്ങളുടെ റൂം മേറ്റ് ആര്യ (ബി.എ ഇക്കണോമിക്സ്) വന്നപ്പോൾ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നു. നഗ്നരും നരഭോജികളും എന്ന വേണുവിന്റെ (ഛായാഗ്രാഹകൻ) യാത്രാവിവരണമാണ് അവളെനിക്ക് വായിക്കാനായി കൊണ്ട് തന്നത്. ഈ പുസ്തകം ,പലായനത്തിന്റെ പാതകളിൽ അവസാനിക്കാത്ത യാത്രകൾ ചെയ്യാൻ നിർബന്ധിതരായവർക്ക് സമർപ്പിക്കപ്പെട്ട താണ്.'വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമ്മയെഴുത്ത്' എന്നാണ് ജി.ആർ. ഇന്ദുഗോപൻ പുസ്തകത്തെപ്പറ്റി എഴുതിയിരിക്കുന്നത്.  എന്റെ മടുപ്പിക്കുന്ന വൈകുന്നേരത്തെ രസകരമാക്കിയത് ഈ പുസ്തകമാണ്.പച്ച മനുഷ്യർക്കിടയിലൂടെ സഞ്ചരിക്കാനുള്ള ഒരു അവസരം കിട്ടിയ സന്തോ

പോയിന്റ് കിട്ടിയ അടി !!!!!

 ഇന്ന് ഹോസ്റ്റലിൽ നിന്ന് റെഡിയായി ഇറങ്ങാൻ നേരം തന്നെ മഴ പെയ്തു. ശരിക്കും വാഹനങ്ങളിൽ പോകുന്നവർക്ക് നിരത്തുകളിൽ നടന്നു പോകുന്നവരെ പറ്റി യാതൊരു ചിന്തയുമില്ല. എത്ര കഷ്ടപ്പെട്ടാണെന്നോ ദേഹത്ത് ചെളി തെറിക്കാതെ കോളേജിൽ എത്തിയത്. ഈ മനുഷ്യരൊക്കെ കഴിഞ്ഞ രണ്ടു വർഷം തിരക്കുകളൊക്കെ എവിടെവച്ച് പൂട്ടിയോ ആവോ ? ഇവരെയൊക്കെ പിടിച്ചിരുത്തി ജോജു സാറിന്റെ ഒരു ക്ലാസ്സ് കേൾപ്പിക്കണം ഹൃദയവിശാലത ഇല്ലാത്ത മനുഷ്യര്... പിന്നേ.. ഈ തലകീഴായി തൂങ്ങികിടക്കുന്ന വവ്വാലമ്മ കുഞ്ഞി വവ്വാൽ തറയിൽ വീഴാതെ എങ്ങനെയാണ് പ്രസവിക്കുന്നതെന്ന് ആർക്കേലും അറിയാമോ ? കഴിഞ്ഞ 25 വർഷത്തിനിടെ ഞാൻ അതേപറ്റി ചിന്തിച്ചിട്ടേയില്ല. നമ്മുടെ കാര്യവട്ടം ക്യാമ്പസ്സിൽ  അവിടെവിടെയായി ധാരാളം വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് ഒരിക്കൽപോലും കുഞ്ഞു വവ്വാലുകളെ കണ്ടിട്ടില്ലാത്തതിൽ ഇന്നെനിക്ക്  കുണ്ഠിതം തോന്നി. ജിബി ടീച്ചറാണ് ഇന്ന് ഞങ്ങളോട് ഈ ചോദ്യം ചോദിച്ചത്. പലരും പലവിധത്തിൽ കുഞ്ഞ് തറയിൽ വീഴാതെ  വവ്വാലമ്മയെ പ്രസവിപ്പിക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ടു. ഒടുക്കം ടീച്ചർ തന്നെ ഉത്തരം പറയേണ്ടി വന്നു. ചുറ്റുപാടുകളെക്കുറിച്ച് ബോധ്യമുള്ളവരാകാൻ പ്

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

Image
 നിന്നെക്കൊണ്ട് പറ്റുവോ ? മറ്റുള്ളവരൊക്കെ എന്ത് കരുതും ? നീ ചെയ്താൽ എങ്ങാനും തെറ്റിപ്പോയാലോ ? അവരൊക്കെ ചിരിച്ചാൽ നാണക്കേടല്ലേ ? എന്നുള്ള കുറേ ചോദ്യങ്ങൾ ചോദിച്ച് എന്നെ വട്ടാക്കി,ഇരിക്കുന്നിടത്തു നിന്നും അനങ്ങാൻ സമ്മതിക്കാത്ത എന്നെ കൊല്ലാതിരിക്കാൻ എനിക്ക് പറ്റിയില്ല.ആ എന്നെ കൊന്ന ശേഷം സ്റ്റേജിൽ നിന്ന് ജോജു സാറിന്റെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോൾ ഉണ്ടായ ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ.സാറിന്റെ സഹായത്തോടെ സ്റ്റേജിൽ നിന്ന് പ്രസംഗിച്ചപ്പോൾ.. തൊട്ടടുത്ത് നിന്ന കുട്ടി എന്റെ ശബ്ദം നന്നായിട്ടുണ്ടെന്ന് അഭിനന്ദിച്ചപ്പോൾ ഒരു കൊലപാതകം ചെയ്താൽ ഇത്ര സന്തോഷം കിട്ടുമോ എന്നെനിക്ക് അത്ഭുതം തോന്നി.എത്ര ലളിതമായിരുന്നു അത്.     ഈ ചിത്രം ജോജു സാറിന്റെ ക്ലാസ്സിലിരുന്നെടുത്തതാണ്.ചില വേണ്ടാത്ത ചിന്തകളെ പുറത്താക്കിയപ്പോൾ ചുറ്റുപാടുമുള്ള മനോഹരമായ എല്ലാത്തിലേക്കും കണ്ണ് പോയി.അങ്ങനെ എടുത്ത ഫോട്ടോയാണ് തൊട്ട് മുകളിൽ കാണുന്നത് ഒരു നല്ല അധ്യാപകനോ അധ്യാപികക്കോ ഉണ്ടാവേണ്ട ഏറ്റവും നല്ല ഗുണമാണ് പിൻവലിയലുകളെ തടുക്കുക  അല്ലെങ്കിൽ "Kill your inhibitions" എന്നുള്ളത്.

പച്ചക്കറി തോട്ടത്തിന്റെ പുനരുജ്ജീവനം

Image
നിമിത്തത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.അതു കൊണ്ട് തന്നെ സിസ്റ്റർ സിഞ്ചുവിന്റെ വരവ് നല്ലൊരു നിമിത്തമായി ഞാൻ കരുതുന്നു.മനുഷ്യന്റെ നന്മയും തിന്മയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും നന്മയുടെ ഫലം നന്മയായി തിരിച്ചു കിട്ടുമെന്നും സിസ്റ്ററിന്റെ സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.    ഉച്ചക്ക് ശേഷം പച്ചക്കറി തോട്ടത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കി പച്ചക്കറി തൈകൾ നട്ടു.ബഹുമാനപ്പെട്ട പ്രിൻസിപ്പൽ പച്ചക്കറിത്തൈ നട്ട്  ഉദ്ഘാടനം ചെയ്തു.

പുതിയ തുടക്കം...

Image
മാർ തിയോഫിലസിൽ നവംബർ 15നാണ് പുതിയ ബി.എഡ് ബാച്ചായ ഞങ്ങൾക്ക് ക്ലാസ്സ് ആരംഭിച്ചത്.രാവിലെ കോഴ്സ് ഉദ്ഘാടനവും മറ്റു പരിപാടികളും നടന്നു.ഉച്ചക്ക് ശേഷം ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് അതിന്റെ ക്രമീകരണങ്ങൾക്കുള്ള സമയവും നൽകിയിരുന്നു. രണ്ടാം ദിവസമായ നവംബർ 16ന് ഓറിയന്റേഷൻ പ്രോഗ്രാമുകളും നടന്നു.'സ്നേഹപൂർവ്വം എന്റെ ടീച്ചറിന്'എന്ന പരിപാടിയിലൂടെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സർ പ്രിയപ്പെട്ട ടീച്ചറിന് കത്തെഴുതിക്കുകയുണ്ടായി.ഈ കത്തുകളിൽ നിന്നും ഒരു ടീച്ചർ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് മനസിലാക്കിത്തന്നു.മായടീച്ചറുടെ ക്ലാസ്സിൽ ഞങ്ങൾ നർത്തകരായി.ജിബി ടീച്ചറും ജോജു സാറും ജോർജ്ജ് സാറും ഞങ്ങളിലെ അധ്യാപകർക്ക് ആത്മവിശ്വാസം പകർന്നു നൽകി.അങ്ങനെ രണ്ടാം ദിവസം കൊണ്ടു തന്നെ കോളേജിനോടുള്ള അപരിചിതത്വം മാറിക്കിട്ടി.

Lagom

Lagom , which means "Not too little ,not too much .Just Right"