പുതിയ തുടക്കം...
മാർ തിയോഫിലസിൽ നവംബർ 15നാണ് പുതിയ ബി.എഡ് ബാച്ചായ ഞങ്ങൾക്ക് ക്ലാസ്സ് ആരംഭിച്ചത്.രാവിലെ കോഴ്സ് ഉദ്ഘാടനവും മറ്റു പരിപാടികളും നടന്നു.ഉച്ചക്ക് ശേഷം ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് അതിന്റെ ക്രമീകരണങ്ങൾക്കുള്ള സമയവും നൽകിയിരുന്നു.
രണ്ടാം ദിവസമായ നവംബർ 16ന് ഓറിയന്റേഷൻ പ്രോഗ്രാമുകളും നടന്നു.'സ്നേഹപൂർവ്വം എന്റെ ടീച്ചറിന്'എന്ന പരിപാടിയിലൂടെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സർ പ്രിയപ്പെട്ട ടീച്ചറിന് കത്തെഴുതിക്കുകയുണ്ടായി.ഈ കത്തുകളിൽ നിന്നും ഒരു ടീച്ചർ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് മനസിലാക്കിത്തന്നു.മായടീച്ചറുടെ ക്ലാസ്സിൽ ഞങ്ങൾ നർത്തകരായി.ജിബി ടീച്ചറും ജോജു സാറും ജോർജ്ജ് സാറും ഞങ്ങളിലെ അധ്യാപകർക്ക് ആത്മവിശ്വാസം പകർന്നു നൽകി.അങ്ങനെ രണ്ടാം ദിവസം കൊണ്ടു തന്നെ കോളേജിനോടുള്ള അപരിചിതത്വം മാറിക്കിട്ടി.