Posts

Showing posts from January, 2022

ജനുവരി ഒരു ഓർമ്മ...!

ഇന്ന് ജനുവരിയുടെ അവസാന ദിവസമാണ്. ഒരു മാസത്തിന്റെ അവസാനം വന്നിരിക്കുന്നത് ഒരാഴ്ചയുടെ തുടക്കത്തിൽ 🤭🤭 എന്താല്ലേ ? ഇന്ന് ആദ്യത്തെ ക്ലാസ് പ്രിൻസിപ്പൽ സാർ എടുത്തു.  ഓൺലൈൻ     തോന്നുന്നില്ല. നെറ്റ്‌വർക്ക് വല്ലാത്തെ തൊല്ലയാണ് . സാറിന്ന് ക്ലാസിന്റെ റിവ്യൂ പറയാൻ വിളിച്ചത് എന്നെ ആയിരുന്നു. ആരേലും ഒന്നു പറഞ്ഞിരുന്നേൽ എല്ലാം കൂടി കണക്ട് ചെയ്ത് എടുക്കാരുന്നൂന്ന് കരുതിയിരിക്കുമ്പോഴാണ് സാറിന്റെ വിളി . ഒള്ളത് പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ പിന്നീട് ഓർത്തു വേണ്ടാരുന്നൂന്ന്. കേട്ടതൊക്കെ അങ്ങ് പറഞ്ഞാ മതിയാരുന്നു. അന്ന് ജിബി ടീച്ചറുടെ ക്ലാസിലും പറ്റിയത് ഇത് തന്നെ ആയിരുന്നു. ഇനി ഈ മണ്ടത്തരം ആവർത്തിക്കില്ലെന്ന് അന്നേ ശപഥം ചെയ്തതാ പക്ഷേ, ഇന്ന് വെപ്രാളം കാരണം ഞാനതങ്ങ്  പോയി🥴. ഇനി പക്ഷേ ഞാൻ ഇത് ആവർത്തിക്കില്ല. സത്യം ..! സത്യം.. ! സത്യം ..!  കേട്ടതങ്ങ് പറയും. അത്ര തന്നെ. രണ്ടാമത്തെ പിരിയഡ് ഓപ്ഷണൽ ആയിരുന്നു. ഇന്നത്തെ ചിന്താവിഷയം ഞാനാണ് അവതരിപ്പിച്ചത്. " ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം" ആയിരുന്നു വിഷയം. പ്രായഭേദമെന്യേ മലയാളികൾ എല്ലാവരും ലൈംഗിക  വിദ്യാഭ്യാസം നേടണം എന്ന അഭിപ്രായത്തിലാണ് ഞാനെന്റെ ചിന്തകൾ അവ

കൊറോണ കൊണ്ടോയ വിദ്യാഭ്യാസം...

കൊറോണ ഞങ്ങളുടെ ജീവിതം പന്തു . തട്ടുകയാണ്. കഴിഞ്ഞ   ദിവസങ്ങൾ ഓൺലൈൻ ക്ലാസുകൾ ആയിരുന്നു. അത് ഓഫ്‌ലൈനാക്കിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. എന്നിട്ട് ഇന്ന് വീണ്ടും ഓൺലൈൻ ക്ലാസാക്കിയിട്ടുണ്ട്. കൊറോണ എന്ന മഹാമാരി നാശം വാരി വിതച്ചിരിക്കുന്നത് ഞങ്ങൾ വിദ്യാർത്ഥികളുടെ ജീവിതത്തിലാണ്. എത്രയോ കുട്ടികൾ ഹോസ്റ്റലുകൾ വീടുമായി അലയുന്നു.   ഓൺലൈൻ- ഓഫ്‌ലൈൻ ക്ലാസുകൾക്കിടയിൽ കിടന്ന് നട്ടംതിരിയുകയാണ് പാവങ്ങൾ .  ഇന്ന് ആദ്യത്തെ പീരിയഡ് ഓപ്ഷണൽ ആയിരുന്നു. ഗംഗയുടെ പുസ്തക വിശകലനം എന്നെ ഞെട്ടിച്ചു കളഞ്ഞു. എത്ര ശുദ്ധമായ ഭാഷയാണ് അവളുടേത്.ടോട്ടോ-ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന പുസ്തകത്തെപ്പറ്റിയാണ് അവൾ പറഞ്ഞത്.ഞാൻ 'നഗ്നരും നരഭോജികളും ' എന്ന പുസ്തകത്തെക്കുറിച്ചും പറഞ്ഞു. ജിബി ടീച്ചറുടെ ക്ലാസ്സിന്  ശേഷം മായടീച്ചർ ക്ലാസ്സെടുത്തു. ഫിലോസഫിയുടെ പല തലങ്ങളിലൂടെ കടന്നു പോയ ക്ലാസ്സായിരുന്നു അത്. സത്വ-രജ-തമോ ഗുണങ്ങളെപ്പറ്റിയും ക്ലാസ്സിൽ ചർച്ച ചെയ്തു.ടീച്ചർ ശാന്തി മന്ത്രം ആലപിച്ചത്  മനസ്സിന് സന്തോഷം പകർന്നു. ഇന്ന് എന്തുകൊണ്ടും നല്ലൊരു ദിവസമായിരുന്നു .

ഇനി ?

പതിവുപോലെ ഇന്നും ഓൺലൈൻ ക്ലാസ്സ് ഉണ്ടായിരുന്നു.മായടീച്ചറാണ് ആദ്യത്തെ ക്ലാസ്സെടുത്തത്.തുടർന്നു വന്ന ജിബി ടീച്ചർ  ക്ലാസിൽ പറഞ്ഞ ഒരു സംഭവമാണ് ഇന്നത്തെ ബ്ലോഗിലെ പ്രധാന വിഷയം. നഷ്ടബോധം കളഞ്ഞ് ബാക്കി ബോധത്തിൽ ജീവിക്കണമെന്നാണ് ടീച്ചർ പറഞ്ഞത്. അതെങ്ങനെയാണ് ബാക്കി ബോധത്തിൽ ജീവിക്കുക? മനുഷ്യന്റ ചെയ്യാൻ കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല. എന്തെങ്കിലും ഒന്ന് നഷ്ടപ്പെട്ടതിന്റെ പേരിൽ സങ്കടപ്പെടാതെ അടുത്തത് എന്തു ചെയ്യാൻ കഴിയും എന്നാണ് നാം ചിന്തിക്കേണ്ടത്. എന്ന് ഉപദേശിക്കാതെ ഉപദേശിച്ചാണ് ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.😊😊😊

തുടർച്ച😌😌😌

എഴുത്ത് നിർത്തിയിട്ട് എത്രയോ നാളായിരിക്കുന്നു. ഒരോ കുട്ടികൾ ദിവസവും അവരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ ഞാൻ ആലോചിക്കും 🤔ഇവരൊക്കെ എന്താവും എഴുതിയിട്ടുണ്ടാവുക എന്ന് . ചിലപ്പോൾ ഇതും ഡയറി എഴുത്തു പോലെ അവരെ ബാധിച്ചിട്ടുണ്ടാവാം😌. ഒരു ഫോട്ടോ എങ്കിലും പോസ്റ്റ് ചെയ്യാതെ അവർക്ക് എഴുതാൻ കഴിയില്ലന്ന് തോന്നുന്നു അതു കൊണ്ടാണല്ലോ ഓൺലൈൻ ക്ലാസ്സിന്റെ സ്ക്രീൻ ഷോട്ടുകൾ ബ്ലോഗുകളിൽ പ്രത്യക്ഷപടുന്നത്😉. ക്ലാസുകൾ ഓൺലൈനായിട്ട് ഇന്നേക്ക് 8 ദിവസമാകുന്നു. ആദ്യത്തെ ആവേശം പലരിലും കാണുന്നില്ല. ഇനി തിരിച്ച് എന്നാണാവോ കോളേജിലേക്ക് പോകാൻ കഴിയുക...😔

ഏറെ നാളുകൾക്കു ശേഷം ..!

Image
ക്രിസ്മസ് അവധിക്ക് മുൻപെന്നോ എഴുത്ത് നിർത്തിയതാണ്. ഇനി ഒന്നേന്ന് തുടങ്ങണം. ഇന്ന് ജനുവരി 7 വെള്ളിയാഴ്ച . പുതു വർഷത്തിലെ എന്റെ ആദ്യ ക്ലാസ്സിൽ പ്രാർത്ഥനാഗാനം ആലപിച്ചു കൊണ്ട് തുടങ്ങാൻ കഴിഞ്ഞു. രാവിലെ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു. ഇൻറ്റർവെൽ കഴിഞ്ഞുള്ള പീരിയഡ് പെ ർഫോമിംഗ് ആർട്സ് ക്ലാസ്സായിരുന്നു.   എത്രെ ഗെയിം കളിപ്പിച്ചു സാർ ഇന്ന് . അതൊക്കെ ഒരു കുറിപ്പിൽ ഞാൻ എഴുതി വെച്ചിട്ടുണ്ട്. ഒരു അവസരത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാല്ലോ☺️☺️

വായിക്കാൻ തോന്നുന്നത്

1.ഒരിക്കൽ കൂടി നീയെന്റെ  (കവിതകൾ) മഞ്ജു പുത്തൻകാട് 2ബുധിനി - സാറാ ജോസഫ്