ജനുവരി ഒരു ഓർമ്മ...!

ഇന്ന് ജനുവരിയുടെ അവസാന ദിവസമാണ്. ഒരു മാസത്തിന്റെ അവസാനം വന്നിരിക്കുന്നത് ഒരാഴ്ചയുടെ തുടക്കത്തിൽ 🤭🤭 എന്താല്ലേ ?

ഇന്ന് ആദ്യത്തെ ക്ലാസ് പ്രിൻസിപ്പൽ സാർ എടുത്തു.  ഓൺലൈൻ 
   തോന്നുന്നില്ല. നെറ്റ്‌വർക്ക് വല്ലാത്തെ തൊല്ലയാണ് . സാറിന്ന് ക്ലാസിന്റെ റിവ്യൂ പറയാൻ വിളിച്ചത് എന്നെ ആയിരുന്നു. ആരേലും ഒന്നു പറഞ്ഞിരുന്നേൽ എല്ലാം കൂടി കണക്ട് ചെയ്ത് എടുക്കാരുന്നൂന്ന് കരുതിയിരിക്കുമ്പോഴാണ് സാറിന്റെ വിളി . ഒള്ളത് പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ പിന്നീട് ഓർത്തു വേണ്ടാരുന്നൂന്ന്. കേട്ടതൊക്കെ അങ്ങ് പറഞ്ഞാ മതിയാരുന്നു. അന്ന് ജിബി ടീച്ചറുടെ ക്ലാസിലും പറ്റിയത് ഇത് തന്നെ ആയിരുന്നു. ഇനി ഈ മണ്ടത്തരം ആവർത്തിക്കില്ലെന്ന് അന്നേ ശപഥം ചെയ്തതാ പക്ഷേ, ഇന്ന് വെപ്രാളം കാരണം ഞാനതങ്ങ്  പോയി🥴. ഇനി പക്ഷേ ഞാൻ ഇത് ആവർത്തിക്കില്ല. സത്യം ..! സത്യം.. ! സത്യം ..!  കേട്ടതങ്ങ് പറയും. അത്ര തന്നെ.

രണ്ടാമത്തെ പിരിയഡ് ഓപ്ഷണൽ ആയിരുന്നു. ഇന്നത്തെ ചിന്താവിഷയം ഞാനാണ് അവതരിപ്പിച്ചത്. " ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം" ആയിരുന്നു വിഷയം. പ്രായഭേദമെന്യേ മലയാളികൾ എല്ലാവരും ലൈംഗിക  വിദ്യാഭ്യാസം നേടണം എന്ന അഭിപ്രായത്തിലാണ് ഞാനെന്റെ ചിന്തകൾ അവസാനിപ്പിച്ചത്. കാരണം കേരളത്തിൽ പലർക്കും ഇപ്പോഴും അതിനെപ്പറ്റി വ്യക്തമായ ധാരണ ഇല്ല  സത്യം. ഒണ്ടാരുന്നേ ഇവിടെ ഒരു ട്രാൻസ് ജെൻഡേർസിനും മറ്റുള്ളവരുടെ തുറിച്ചു നോട്ടം നേരിടേണ്ടിവരില്ലായിരുന്നു. ഇത്രയധികം പെൺകുഞ്ഞുങ്ങൾ ഇവിടെ ആക്രമിക്കപ്പെടില്ലായിരുന്നു. ഇത്രയധികം സ്ത്രീകൾക്ക് തങ്ങളുടെ മാനവും ജീവനും നഷ്ടപ്പെടില്ലായിരുന്നു. 


     മൂന്നാമത്തെ ക്ലാസ് ആൻസി ടീച്ചറാണ് എടുത്തത്. കൗമാരപ്രായക്കാരെക്കുറിച്ചാണ് പഠിപ്പിച്ചത്. അവർ നേരിടുന്ന Identity crisis നെക്കുറിച്ച് ടീച്ചർ സംസാരിച്ചപ്പോൾ തൊട്ട് മുമ്പത്തെ ക്ലാസിൽ LGBTQ community യെ ക്കുറിച്ച്‌ സംസാരിച്ചത് ഞാൻ ഓർത്തു. അതിനെ പറ്റി ടീച്ചർ സംസാരിക്കാഞ്ഞതിൽ എനിക്ക് വല്യ അത്ഭുതമൊന്നും തോന്നിയില്ല. എന്തായാലും ഇന്നത്തെ ക്ലാസ്സുകൾ കൃത്യമായി അറ്റന്റ് ചെയ്യാൻ കഴിഞ്ഞു.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!