Posts

Showing posts from July, 2022

എന്നെക്കുറിച്ച് ☺️☺️☺️

                  പൂർണത                 -------------------- എന്തെങ്കിലും എഴുതിത്തുടങ്ങുക  അത്ര എളുപ്പമായിരുന്നില്ല.. ഉള്ളാകെ വരണ്ടുണങ്ങി  എനിക്കെന്നെ നഷ്ടമായിരിക്കുന്നു.   വേരോടിയിട്ടുള്ള മണ്ണിലൊന്നും സ്നേഹത്തിൻ്റേതായ നീർ തളിക്കാനാവുന്നില്ല. ഏറെ വേദനിച്ചാണ്  അമ്മവേരിലേക്ക് ആഴ്ന്നുപോയത്. കഠിനമായ അസ്തിത്വ വ്യഥയായിരുന്നു ഫലം.!  ഉപ്പുകാറ്റ് ഇടക്കിടെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അച്ഛനാണ് മനസ്സുനിറയെ..  അപ്പോഴാകട്ടെ ,  കൂടുതൽ വരണ്ടു പോകുന്നു.!  പാറക്കെട്ടാണമ്മ  കായൽപ്പരപ്പ് അച്ഛനും.  എങ്ങും വേരുറപ്പിക്കാനാവാതെ  ഇങ്ങനെ ഞാനും!  വേരുകളില്ലാതാവുമ്പോഴല്ലേ   സ്വത്വം നശിക്കുന്നത്?  അതെ, അങ്ങനെയാണ്  എനിക്കെന്നെ നഷ്ടപ്പെട്ടത്..!