എന്നെക്കുറിച്ച് ☺️☺️☺️

                  പൂർണത
                --------------------

എന്തെങ്കിലും എഴുതിത്തുടങ്ങുക 
അത്ര എളുപ്പമായിരുന്നില്ല..
ഉള്ളാകെ വരണ്ടുണങ്ങി 
എനിക്കെന്നെ നഷ്ടമായിരിക്കുന്നു.  

വേരോടിയിട്ടുള്ള മണ്ണിലൊന്നും സ്നേഹത്തിൻ്റേതായ നീർ തളിക്കാനാവുന്നില്ല.
ഏറെ വേദനിച്ചാണ് 
അമ്മവേരിലേക്ക് ആഴ്ന്നുപോയത്.
കഠിനമായ അസ്തിത്വ
വ്യഥയായിരുന്നു ഫലം.!

 ഉപ്പുകാറ്റ് ഇടക്കിടെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അച്ഛനാണ് മനസ്സുനിറയെ.. 
അപ്പോഴാകട്ടെ , 
കൂടുതൽ വരണ്ടു പോകുന്നു.!

 പാറക്കെട്ടാണമ്മ
 കായൽപ്പരപ്പ് അച്ഛനും.
 എങ്ങും വേരുറപ്പിക്കാനാവാതെ
 ഇങ്ങനെ ഞാനും!
 വേരുകളില്ലാതാവുമ്പോഴല്ലേ 
 സ്വത്വം നശിക്കുന്നത്?
 അതെ, അങ്ങനെയാണ്
 എനിക്കെന്നെ നഷ്ടപ്പെട്ടത്..!

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!