ഇനി ?
പതിവുപോലെ ഇന്നും ഓൺലൈൻ ക്ലാസ്സ് ഉണ്ടായിരുന്നു.മായടീച്ചറാണ് ആദ്യത്തെ ക്ലാസ്സെടുത്തത്.തുടർന്നു വന്ന ജിബി ടീച്ചർ ക്ലാസിൽ പറഞ്ഞ ഒരു സംഭവമാണ് ഇന്നത്തെ ബ്ലോഗിലെ പ്രധാന വിഷയം. നഷ്ടബോധം കളഞ്ഞ് ബാക്കി ബോധത്തിൽ ജീവിക്കണമെന്നാണ് ടീച്ചർ പറഞ്ഞത്. അതെങ്ങനെയാണ് ബാക്കി ബോധത്തിൽ ജീവിക്കുക? മനുഷ്യന്റ ചെയ്യാൻ കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല. എന്തെങ്കിലും ഒന്ന് നഷ്ടപ്പെട്ടതിന്റെ പേരിൽ സങ്കടപ്പെടാതെ അടുത്തത് എന്തു ചെയ്യാൻ കഴിയും എന്നാണ് നാം ചിന്തിക്കേണ്ടത്. എന്ന് ഉപദേശിക്കാതെ ഉപദേശിച്ചാണ് ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.😊😊😊