തുടർച്ച😌😌😌
എഴുത്ത് നിർത്തിയിട്ട് എത്രയോ നാളായിരിക്കുന്നു. ഒരോ കുട്ടികൾ ദിവസവും അവരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ ഞാൻ ആലോചിക്കും 🤔ഇവരൊക്കെ എന്താവും എഴുതിയിട്ടുണ്ടാവുക എന്ന് . ചിലപ്പോൾ ഇതും ഡയറി എഴുത്തു പോലെ അവരെ ബാധിച്ചിട്ടുണ്ടാവാം😌. ഒരു ഫോട്ടോ എങ്കിലും പോസ്റ്റ് ചെയ്യാതെ അവർക്ക് എഴുതാൻ കഴിയില്ലന്ന് തോന്നുന്നു അതു കൊണ്ടാണല്ലോ ഓൺലൈൻ ക്ലാസ്സിന്റെ സ്ക്രീൻ ഷോട്ടുകൾ ബ്ലോഗുകളിൽ പ്രത്യക്ഷപടുന്നത്😉. ക്ലാസുകൾ ഓൺലൈനായിട്ട് ഇന്നേക്ക് 8 ദിവസമാകുന്നു. ആദ്യത്തെ ആവേശം പലരിലും കാണുന്നില്ല. ഇനി തിരിച്ച് എന്നാണാവോ കോളേജിലേക്ക് പോകാൻ കഴിയുക...😔