കൊറോണ കൊണ്ടോയ വിദ്യാഭ്യാസം...
കൊറോണ ഞങ്ങളുടെ ജീവിതം പന്തു . തട്ടുകയാണ്. കഴിഞ്ഞ ദിവസങ്ങൾ ഓൺലൈൻ ക്ലാസുകൾ ആയിരുന്നു. അത് ഓഫ്‌ലൈനാക്കിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. എന്നിട്ട് ഇന്ന് വീണ്ടും ഓൺലൈൻ ക്ലാസാക്കിയിട്ടുണ്ട്. കൊറോണ എന്ന മഹാമാരി നാശം വാരി വിതച്ചിരിക്കുന്നത് ഞങ്ങൾ വിദ്യാർത്ഥികളുടെ ജീവിതത്തിലാണ്. എത്രയോ കുട്ടികൾ ഹോസ്റ്റലുകൾ വീടുമായി അലയുന്നു.
ഓൺലൈൻ- ഓഫ്‌ലൈൻ ക്ലാസുകൾക്കിടയിൽ കിടന്ന് നട്ടംതിരിയുകയാണ് പാവങ്ങൾ .
ഇന്ന് ആദ്യത്തെ പീരിയഡ് ഓപ്ഷണൽ ആയിരുന്നു. ഗംഗയുടെ പുസ്തക വിശകലനം എന്നെ ഞെട്ടിച്ചു കളഞ്ഞു. എത്ര ശുദ്ധമായ ഭാഷയാണ് അവളുടേത്.ടോട്ടോ-ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന പുസ്തകത്തെപ്പറ്റിയാണ് അവൾ പറഞ്ഞത്.ഞാൻ 'നഗ്നരും നരഭോജികളും ' എന്ന പുസ്തകത്തെക്കുറിച്ചും പറഞ്ഞു.
ജിബി ടീച്ചറുടെ ക്ലാസ്സിന് ശേഷം മായടീച്ചർ ക്ലാസ്സെടുത്തു. ഫിലോസഫിയുടെ പല തലങ്ങളിലൂടെ കടന്നു പോയ ക്ലാസ്സായിരുന്നു അത്. സത്വ-രജ-തമോ ഗുണങ്ങളെപ്പറ്റിയും ക്ലാസ്സിൽ ചർച്ച ചെയ്തു.ടീച്ചർ ശാന്തി മന്ത്രം ആലപിച്ചത് മനസ്സിന് സന്തോഷം പകർന്നു.
ഇന്ന് എന്തുകൊണ്ടും നല്ലൊരു ദിവസമായിരുന്നു .