Skip to main content

നഗ്നരും നരഭോജികളും

20/11/21 ശനിയാഴ്ച ആയത് കൊണ്ട് തന്നെ ഹോസ്റ്റലിലെ 80% കുട്ടികളും നാട്ടിൽ പോയി.വെള്ളിയാഴ്ച തന്നെ കൊഴിഞ്ഞു പോക്ക് തുടങ്ങിയിരുന്നു.സത്യം പറഞ്ഞാൽ ശനി, ഞായർ ദിവസങ്ങൾ എത്ര വിരസമായിരുന്നെന്നോ.വായിക്കാൻ ഒരു പുസ്തകം പോലും എടുത്തിട്ട് വരാഞ്ഞതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.തീറ്റയും ഉറക്കവും മൊബൈൽ ഫോണും ആയിരുന്നു നേരമ്പോക്കുകൾ. 

ഞായറാഴ്ച, അതായത് ഇന്ന് വൈകുന്നേരം മുതൽ കുട്ടികൾ തിരികെ എത്താൻ തുടങ്ങി. ഞങ്ങളുടെ റൂം മേറ്റ് ആര്യ (ബി.എ ഇക്കണോമിക്സ്) വന്നപ്പോൾ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നു. നഗ്നരും നരഭോജികളും എന്ന വേണുവിന്റെ (ഛായാഗ്രാഹകൻ) യാത്രാവിവരണമാണ് അവളെനിക്ക് വായിക്കാനായി കൊണ്ട് തന്നത്. ഈ പുസ്തകം ,പലായനത്തിന്റെ പാതകളിൽ അവസാനിക്കാത്ത യാത്രകൾ ചെയ്യാൻ നിർബന്ധിതരായവർക്ക് സമർപ്പിക്കപ്പെട്ട താണ്.'വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമ്മയെഴുത്ത്' എന്നാണ് ജി.ആർ. ഇന്ദുഗോപൻ പുസ്തകത്തെപ്പറ്റി എഴുതിയിരിക്കുന്നത്.

 എന്റെ മടുപ്പിക്കുന്ന വൈകുന്നേരത്തെ രസകരമാക്കിയത് ഈ പുസ്തകമാണ്.പച്ച മനുഷ്യർക്കിടയിലൂടെ സഞ്ചരിക്കാനുള്ള ഒരു അവസരം കിട്ടിയ സന്തോഷമാണ് പുസ്തകം വായിച്ചു തീർന്നപ്പോൾ തോന്നിയത്.ചുരുക്കം ചില പുസ്തകങ്ങൾ മാത്രമേ ഇങ്ങനെ ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു തീർത്തിട്ടുള്ളൂ.കേവലം വായനാനുഭവം മാത്രമല്ല  ഭാരതത്തിന്റെ തനതായ പാരമ്പര്യത്തെപ്പറ്റിയുള്ള അറിവുകൾ കൂടിയാണ് ഈ പുസ്തകം പകരുന്നത്.   
യാത്രയിലുടനീളം അദ്ദേഹം പകർത്തിയ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.എന്നെ ആകർഷിച്ചവയിൽ രണ്ടെണ്ണം മാത്രം ഇവിടെ പങ്കുവെയ്ക്കുന്നു.ഒപ്പം അദ്ദേഹത്തിന്റെ വാക്കുകളും...
 
"സ്വന്തം ആത്മബലത്തെക്കുറിച്ച് നിരന്തരം സംശയമുള്ളവർക്കാണ് സ്വയം ശക്തി തെളിയിക്കേണ്ടി വരുന്നത്.സ്വയം ഏറ്റെടുക്കുന്ന വിനോദസാഹസങ്ങൾ ആത്മവിശ്വാസമില്ലാത്ത ഭീരുക്കളുടെ ആത്മഹത്യാ ശ്രമങ്ങൾ മാത്രമാണ്." 



Popular posts from this blog

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...