ഗീതോപദേശം

കുറച്ചുദിവസം കൂടി ഇന്ന് പ്രെയറിനു കയറി. പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി.ഡോ.ജി.വി ഹരി സർ ആയിരുന്നു ഇന്നത്തെ വിശിഷ്ടാതിഥി. സാറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ Energizing ക്ലാസ് ആയിരുന്നു. കൊട്ടും പാട്ടും ബഹളവുമായി മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം പതിനൊന്നോളം വാക്കുകൾ പരിചയപ്പെടുത്തുകയുണ്ടായി. അവയിൽ തന്നെയുണ്ട് നമ്മുടെ വ്യക്തിത്വവികാസത്തിനുള്ള വിത്തുകൾ. ഈ വിത്തുകൾ വിതയ്ക്കാനുള്ള നിലം ഒരുക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഓരോ അധ്യാപകരും ചെയ്തത്. അത് ഫലപ്രദമായി തീർന്നു എന്ന് തന്നെ പറയാം.  
അതുപോലെതന്നെ അദ്ദേഹം പരിചയപ്പെടുത്തിയ പുസ്തകമാണ് ഇനി ഞാൻ തള്ളട്ടെ !  ഈ പുസ്തകത്തെ പറ്റി കൂടുതൽ അറിയാൻ  ഞാൻ ഗൂഗിളിനോട് അന്വേഷിച്ചു. അപ്പോ ഗൂഗിൾ പറഞ്ഞു തന്നു കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ തന്റെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ പുസ്തകമാണ് ഇതെന്ന്. പുസ്തകത്തിന്റെ മുഴുവൻ പേര്  "കളക്ടർ ബ്രോ- ഇനി ഞാൻ തള്ളട്ടെ"എന്നാണെന്നും വ്യക്തമാക്കി. പുസ്തകത്തിന്റെ പേര് തന്നെ വളരെ ആകർഷകമായി തോന്നി. അതുകൊണ്ട് കളക്ടർ ബ്രോയെ കുറിച്ച് അറിയാൻ വീണ്ടും ഗൂഗിളിനെത്തന്നെ ആശ്രയിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ബയോഡാറ്റ സഹിതം കിട്ടി. അവിടെ അദ്ദേഹം കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ ചില പദ്ധതികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിനും വളരെ രസകരമായ പേരുകളാണുള്ളത്. സവാരി ഗിരിഗിരി,ത്രിമൂത്രി ഫോട്ടോ കോൺടെസ്റ്റ്,ഏയ് ഓട്ടോ,നമുക്ക് നിരത്താം നമ്മുടെ നിരത്ത്, കോഴി പീഡിയ. എന്ത് രസമുള്ള പേരുകളാണെല്ലാം അല്ലേ ? (കൂടുതൽ അറിയണമെങ്കിൽ Just google)

ഹരി സാർ

ഗീതോപദേശം തന്നാണ് ഹരി സാർ ക്ലാസ് നിർത്തിയത്. സ്വതവേ അന്തർമുഖിയായ, തന്നോട് തന്നെ നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന എന്നോട് ഇനിയും യുദ്ധം ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഒരു കാര്യം കൂടി ഉണ്ട് കേട്ടോ  എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് പൂർണ ബോധ്യം ഉണ്ടെങ്കിലേ യുദ്ധത്തിൽ വിജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തൈക്കാട് നിന്നും വന്ന എംഎഡ് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് നാളെ ഞങ്ങൾക്ക് ഒരു മത്സരം നടത്തുന്നുണ്ട്. പോസ്റ്റർ മേക്കിങ് ആണ് മത്സരയിനം.Value education, Gender equality എന്നിവയാണ്  തന്നിട്ടുള്ള വിഷയങ്ങൾ. Value education ആണ് ഞങ്ങളുടെ ഗ്രൂപ്പിന് കിട്ടിയ വിഷയം. നാളെ അതിന്റെ തിരക്കിലാകും ഞങ്ങൾ.
 ഇന്ന് തന്നെ മലയാളത്തീന്ന് നല്ലൊരു പണി കിട്ടിയിട്ടുണ്ട്. ജനുവരി പത്തിന് സബ്മിറ്റ് ചെയ്താൽ മതി.എങ്കിലും കിട്ടിയത് ഒരു വലിയ പണി ആയതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനിടയിൽ  ഞങ്ങളുടെ കഴിവുകൾ  തെളിയിക്കാനുള്ള 
 അവസരവും  വന്നു ചേർന്നിട്ടുണ്ട്. എല്ലാവരും  കാവിലെ പാട്ട് മത്സരത്തിനു കാണാമെന്ന്  പറഞ്ഞാണ്  ഇന്ന്   പിരിഞ്ഞത്. കണ്ടറിയണം ഇനി ഇവിടെ എന്താ സംഭവിക്കുന്നേന്ന് (അനിൽ നെടുമങ്ങാട് Jpeg)  . Waiting for the Day

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!