എന്നെക്കുറിച്ച് ☺️☺️☺️
പൂർണത -------------------- എന്തെങ്കിലും എഴുതിത്തുടങ്ങുക അത്ര എളുപ്പമായിരുന്നില്ല.. ഉള്ളാകെ വരണ്ടുണങ്ങി എനിക്കെന്നെ നഷ്ടമായിരിക്കുന്നു. വേരോടിയിട്ടുള്ള മണ്ണിലൊന്നും സ്നേഹത്തിൻ്റേതായ നീർ തളിക്കാനാവുന്നില്ല. ഏറെ വേദനിച്ചാണ് അമ്മവേരിലേക്ക് ആഴ്ന്നുപോയത്. കഠിനമായ അസ്തിത്വ വ്യഥയായിരുന്നു ഫലം.! ഉപ്പുകാറ്റ് ഇടക്കിടെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അച്ഛനാണ് മനസ്സുനിറയെ.. അപ്പോഴാകട്ടെ , കൂടുതൽ വരണ്ടു പോകുന്നു.! പാറക്കെട്ടാണമ്മ കായൽപ്പരപ്പ് അച്ഛനും. എങ്ങും വേരുറപ്പിക്കാനാവാതെ ഇങ്ങനെ ഞാനും! വേരുകളില്ലാതാവുമ്പോഴല്ലേ സ്വത്വം നശിക്കുന്നത്? അതെ, അങ്ങനെയാണ് എനിക്കെന്നെ നഷ്ടപ്പെട്ടത്..!