Skip to main content

മികവ് തെളിയിച്ച് ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥികൾ..

03-12-21
വെള്ളി

      ഇന്നുമുതൽ ഒന്നാംവർഷ ബി.എഡ് വിദ്യാർത്ഥികളുടെ ടാലന്റ് ഷോ ആരംഭിച്ചു.ഇംഗ്ലീഷ് ഓപ്ഷണൽ ആയിരുന്നു ആദ്യത്തെ അങ്കം കുറിച്ചത്.വളരെ ഗംഭീരമായ തുടക്കം.പാട്ടും ഡാൻസും ഒക്കെക്കൂടി നല്ലൊരു ദിവസം. ഇംഗ്ലീഷുകാരേക്കാൾ ഒട്ടും പുറകിലല്ല തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ലേഡീസ് ഒൺലി ബാച്ചായ മാത്തമാറ്റിക്സ്കാർ രണ്ടാം അങ്കത്തിനെത്തി.


06-12-21 
തിങ്കൾ

ഇന്നേ ദിവസം മലയാളം, സോഷ്യൽ സയൻസ് വിഭാഗക്കാരുടെ അങ്കമായിരുന്നു. ഞങ്ങൾ മലയാളംകാർ എണ്ണത്തിൽ കുറവായതിന്റെ വേവലാതി ഒന്നും പ്രകടിപ്പിച്ചില്ല.തകർത്താടി ഇറങ്ങി വന്നു.
മൈം ഷോ
നാടൻപാട്ട്
ഡാൻസിനിടയിൽ
 

07-12-21 
ചൊവ്വ
 

പൂക്കളിൽ നിന്ന് തന്നെ തുടങ്ങാം ഇന്നത്തെ വിശേഷങ്ങൾ
ഫ്ലവർ അറേഞ്ച്മെന്റ് എന്ന ആർട്ട് പഠിപ്പിക്കാൻ എലിസബത്ത് ടീച്ചർ എത്തി.ടീച്ചർ ചെയ്ത വർക്കാണ് മുകളിലെ ചിത്രത്തിൽ.പൊതുവേ പൂക്കളോട് ഏറെ ഇഷ്ടമുള്ള ഞങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ടീച്ചറുടെ ക്ലാസ്സ്.
എഡ്യുക്കേഷണൽ സൈക്കോളജി തിയറിയിൽ നിന്നും പുറത്തേക്ക് ചാടാൻ തയ്യാറായി നിന്ന മനസ്സുകൾക്ക് ആശ്വാസമായി എലിസബത്ത് ടീച്ചർ.

Popular posts from this blog

10/02/2022

ഇത് ഒരു പുതിയ തുടക്കമാണ്. എല്ലാം മടുത്ത് ഉപേക്ഷിച്ച്   പോകാൻ ഊർജ്ജം ഉൾക്കൊണ്ട പുതിയ പ്രയാണം. മടുപ്പേറിയ കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ക്ലാസിന് പോയി. സെമിനാറുകൾ ആയിരുന്നു. ജോജു സാർ , മായ ടീച്ചർ 1 ബനഡിക്ട് സർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ക്ലബ്ബുകളുടെ രൂപീകരണയോഗം ഉച്ച കഴിഞ്ഞ് നടത്തി.

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...