വീണ്ടും
2/12/21
വ്യാഴം
കഥ പറച്ചിലും പാട്ടും കളിയുമായി നേരം കടന്നു പോയതേ അറിഞ്ഞില്ല.സോഷ്യൽ സയൻസിലെ അന്നു എന്ന കുട്ടിയാണ് എന്റെ മനസ്സിലെ ഇന്നത്തെ താരം.ഒരു ടീച്ചറുടെ വാക്ചാതുര്യവും സംസാരത്തിലുള്ള ഒഴുക്കും ഭാഷാശുദ്ധിയും വേണ്ടുവോളമുള്ള കുട്ടി.ഇംഗ്ലീഷ് ഭാഷയോട് എനിക്കുള്ള അയിത്തം ഇന്നത്തെ ക്ലാസ്സിന്റെ ആസ്വാദനത്തെ സാരമായി ബാധിച്ചു.എന്നിരുന്നാലും എല്ലാം നന്നായിരുന്നു.
വ്യത്യസ്തമായ ഒരു പരിചയപ്പെടുത്തലായിരുന്നു അത്.പതിവു പോലെ സാറിന്റെ ക്ലാസ് ഗംഭീരമായി.