പള്ളിക്കൂടത്തിലേക്ക്...
ഇന്നായിരുന്നു പള്ളിക്കൂടത്തിലേക്കുള്ള ആദ്യത്തെ ദിവസം.അതായത് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ആദ്യ ദിവസം.എന്റെ ഗ്രൂപ്പിന് ബഥനി നവജീവൻ ഹയർസെക്കൻഡറി സ്കൂളാണ്. രാവിലെ 8മണിക്കു തന്നെ ഞങ്ങളെല്ലാവരും എത്തി.സ്കൂൾ സന്ദർശനം മാത്രമായിരുന്നു ഇന്ന്.സ്കൂളിന്റെ അന്തരീക്ഷവുമായി പരിചയപ്പെടുക എന്നതായിരുന്നു ഇന്നത്തെ ദൗത്യം.അത് ഭംഗിയായി തന്നെ ഞങ്ങൾ നിർവ്വഹിച്ചു.
ഇത്രയും മനോഹരമായ ഒരു ദിവസം MTTC യിൽ പോലും ഉണ്ടായിട്ടില്ല. ഇന്നലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞു.മലയാളം ഓപ്ഷണലിലെ അനീഷ ചെയർ പേഴ്സണും സോഷ്യൽ സയൻസ് ഓപ്ഷണലിലെ അരവിന്ദ് വൈസ്.ചെയർപേഴ്സണും ആയി.ഞാൻ യൂണിയനിലെ വനിതാ പ്രതിനിധിയാണ്.തിഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് മായടീച്ചർ ക്ലാസ്സെടുത്തു.അത് കഴിഞ്ഞ് നേരേ ചെന്ന് സ്കൂൾ വിസിറ്റിന്റെ ഹാജർ ബുക്ക് അതാത് ഗ്രൂപ്പിന്റെ ലീഡറും അസി.ലീഡറും കൂടി പ്രിൻസിപ്പാളിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങി.
CBSC സ്കൂളിനെയാണ് ഞാൻ നിസ്സാരമായി പള്ളിക്കൂടം എന്ന് പറഞ്ഞത്.ഞങ്ങൾ മലയാളം അധ്യാപകവിദ്യാർത്ഥികളെ സഹായിക്കുന്നതിന് നിയുക്തയായിരിക്കുന്നത് ജയലക്ഷ്മി ടീച്ചർ ആയിരുന്നു.അടുത്ത ദിവസം ക്ലാസ് നിരീക്ഷിക്കാൻ അവസരം തരാമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.
നാളെയിനി ആറ്റുകാൽ പൊങ്കാലയുടെ അവധിയാണ്.