പാത്രം അറിഞ്ഞു വിളമ്പുക
ഇന്നാണ് സ്കൂൾ ഇൻഡക്ഷന്റെ അവസാനത്തെ ദിവസം. എൽ.പി സെക്ഷൻ ആണ് ഇന്ന് ഞങ്ങൾക്ക് കിട്ടിയത്.ഒന്നാം ക്ലാസിൽ കയറിയിരുന്നപ്പോൾ ബാല്യത്തിന്റെ സ്മരണകൾ വന്ന് വല്ലാതെ അലട്ടി.കുരുന്നുകൾ അതിലേറെ സന്തോഷിപ്പിച്ചു.
മലയാളഭാഷയോട് ഇത്രയും ആത്മാർത്ഥതയുള്ള ഒരു എൽ.പി സ്കൂൾ ടീച്ചറിനെ കണ്ടെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി.കുഞ്ഞുങ്ങളെ ഉച്ചാരണശുദ്ധിയോടെ സംസാരിക്കാൻ ടീച്ചർ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നി. കാരണം കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ.
പാത്രം അറിഞ്ഞു വിളമ്പാൻ കഴിവുള്ളവരായിരുന്നു അവിടുത്തെ ഓരോ ടീച്ചേഴ്സും.എല്ലാവരോടും സ്നേഹം തോന്നി.
അധ്യാപകരുടെ ഫീഡ്ബാക്ക് വാങ്ങി ഇന്ന് ബഥനി സ്കൂളിന്റെ പടിയിറങ്ങി .