ഒരാഴ്ചക്കു ശേഷം ഇന്ന് കോളേജിൽ മടങ്ങിയെത്തിയപ്പോൾ എംഎഡ്കാർ അവരുടെ അസംബ്ലിയിലൂടെ ഞങ്ങളെ സ്വീകരിച്ചു. മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ..അതിന്റെ മധുരം നുകർന്നു കൊണ്ടുള്ള തുടക്കം ഭയങ്കര രസമായിരുന്നു.പതിരുണ്ടോ എന്ന കളി കൂടി ആയപ്പോൾ ഇരട്ടിമധുരം നുണഞ്ഞ അനുഭൂതി.ശേഷം സ്കൂൾ വിശേഷങ്ങളുടെ പെരുമഴയായിരുന്നു.പരസ്പരം എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ..
ഇന്ന് ഹോസ്റ്റലിൽ നിന്ന് റെഡിയായി ഇറങ്ങാൻ നേരം തന്നെ മഴ പെയ്തു. ശരിക്കും വാഹനങ്ങളിൽ പോകുന്നവർക്ക് നിരത്തുകളിൽ നടന്നു പോകുന്നവരെ പറ്റി യാതൊരു ചിന്തയുമില്ല. എത്ര കഷ്ടപ്പെട്ടാണെന്നോ ദേഹത്ത് ചെളി തെറിക്കാതെ കോളേജിൽ എത്തിയത്. ഈ മനുഷ്യരൊക്കെ കഴിഞ്ഞ രണ്ടു വർഷം തിരക്കുകളൊക്കെ എവിടെവച്ച് പൂട്ടിയോ ആവോ ? ഇവരെയൊക്കെ പിടിച്ചിരുത്തി ജോജു സാറിന്റെ ഒരു ക്ലാസ്സ് കേൾപ്പിക്കണം ഹൃദയവിശാലത ഇല്ലാത്ത മനുഷ്യര്... പിന്നേ.. ഈ തലകീഴായി തൂങ്ങികിടക്കുന്ന വവ്വാലമ്മ കുഞ്ഞി വവ്വാൽ തറയിൽ വീഴാതെ എങ്ങനെയാണ് പ്രസവിക്കുന്നതെന്ന് ആർക്കേലും അറിയാമോ ? കഴിഞ്ഞ 25 വർഷത്തിനിടെ ഞാൻ അതേപറ്റി ചിന്തിച്ചിട്ടേയില്ല. നമ്മുടെ കാര്യവട്ടം ക്യാമ്പസ്സിൽ അവിടെവിടെയായി ധാരാളം വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് ഒരിക്കൽപോലും കുഞ്ഞു വവ്വാലുകളെ കണ്ടിട്ടില്ലാത്തതിൽ ഇന്നെനിക്ക് കുണ്ഠിതം തോന്നി. ജിബി ടീച്ചറാണ് ഇന്ന് ഞങ്ങളോട് ഈ ചോദ്യം ചോദിച്ചത്. പലരും പലവിധത്തിൽ കുഞ്ഞ് തറയിൽ വീഴാതെ വവ്വാലമ്മയെ പ്രസവിപ്പിക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ടു. ഒടുക്കം ടീച്ചർ തന്നെ ഉത്തരം പറയേണ്ടി വന്നു. ചുറ്റുപാടുകളെക്കുറിച്ച് ...