തോന്നലുകൾ (June 15)
അസുഖങ്ങളില്ലായ്മയാണ് ഏറ്റവും സുഖം എന്ന് തിരിച്ചറിഞ്ഞ നാളുകളാണ് കഴിഞ്ഞു പോയത്.പലതരം ഒറ്റപ്പെടലും അനുഭവിച്ചിട്ടുണ്ട്. ആരുമില്ലെന്ന തോന്നൽ കൊണ്ടുണ്ടായത്.. പ്രണയങ്ങൾ തന്നു പോയത്.. ഇപ്പൊ രോഗത്തിന്റെ വേദന സമ്മാനിച്ചത്.എല്ലാം അനുഭവിക്കുമ്പോൾ എത്ര നോവുമെന്നോ.. ഉയിര് പറിഞ്ഞു പോകും പോലെ തോന്നും.
മറ്റുള്ളവയിൽ നിന്ന് അസുഖത്താലുള്ള ഒറ്റപ്പെടലിന്റെ വ്യത്യാസമെന്താണെന്നോ..? അത് രണ്ടു തരത്തിലും നോവിക്കും.
ശരീരത്തിൻ്റെ വേദന കടിച്ചമർത്തിയാലും മനസ് വേദനിച്ചു കൊണ്ടേയിരിക്കും..തിരിച്ചും.!
എല്ലാവരേയും സർവ്വേശ്വരൻ കാക്കട്ടെ..!