കൊല്ലാതിരിക്കാൻ പറ്റിയില്ല!!!
നിന്നെക്കൊണ്ട് പറ്റുവോ ? മറ്റുള്ളവരൊക്കെ എന്ത് കരുതും ? നീ ചെയ്താൽ എങ്ങാനും തെറ്റിപ്പോയാലോ ? അവരൊക്കെ ചിരിച്ചാൽ നാണക്കേടല്ലേ ? എന്നുള്ള കുറേ ചോദ്യങ്ങൾ ചോദിച്ച് എന്നെ വട്ടാക്കി,ഇരിക്കുന്നിടത്തു നിന്നും അനങ്ങാൻ സമ്മതിക്കാത്ത എന്നെ കൊല്ലാതിരിക്കാൻ എനിക്ക് പറ്റിയില്ല.ആ എന്നെ കൊന്ന ശേഷം സ്റ്റേജിൽ നിന്ന് ജോജു സാറിന്റെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോൾ ഉണ്ടായ ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ.സാറിന്റെ സഹായത്തോടെ സ്റ്റേജിൽ നിന്ന് പ്രസംഗിച്ചപ്പോൾ.. തൊട്ടടുത്ത് നിന്ന കുട്ടി എന്റെ ശബ്ദം നന്നായിട്ടുണ്ടെന്ന് അഭിനന്ദിച്ചപ്പോൾ ഒരു കൊലപാതകം ചെയ്താൽ ഇത്ര സന്തോഷം കിട്ടുമോ എന്നെനിക്ക് അത്ഭുതം തോന്നി.എത്ര ലളിതമായിരുന്നു അത്. ഈ ചിത്രം ജോജു സാറിന്റെ ക്ലാസ്സിലിരുന്നെടുത്തതാണ്.ചില വേണ്ടാത്ത ചിന്തകളെ പുറത്താക്കിയപ്പോൾ ചുറ്റുപാടുമുള്ള മനോഹരമായ എല്ലാത്തിലേക്കും കണ്ണ് പോയി.അങ്ങനെ എടുത്ത ഫോട്ടോയാണ് തൊട്ട് മുകളിൽ കാണുന്നത് ഒരു നല്ല അധ്യാപകനോ അധ്യാപികക്കോ ഉണ്ടാവേണ്ട ഏറ്റവും നല്ല ഗുണമാണ് പിൻവലിയലുകളെ തടുക്കുക അല്ലെങ്കിൽ "Kill your inhibitions" എന്നുള്ളത്.