കോളേജ് യൂണിയൻ അദ്വിതീയ, ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ ഇന്നായിരുന്നു. ഉത്ഘാടകൻ ബഹു.തോമസ്കുട്ടി സർ ആയിരുന്നു.
ഡോ.തോമസ് കുട്ടി സർ സംസാരിച്ചപ്പോൾ ആവശ്യത്തിന് എല്ലാം ഉണ്ട്.അത്യാഗ്രഹത്തിനാണ് ഇല്ലാത്തത് എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പറയുകയുണ്ടായി.
അജ്ഞതക്കും പട്ടിണിക്കും എതിരേയാണ് പോരാടേണ്ടത്. എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നെ എങ്ങനെ ചിലവഴിക്കാൻ എന്നതിനേക്കാൾ എനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് അപകടകരമായതെന്ന് ജോജു സർ പറഞ്ഞു .നഷ്ടം സഹിച്ചും സമാധാനം പങ്കുവെക്കാൻ കഴിയുന്ന സംസ്കാരം വളരട്ടെ എന്ന് സർ ആശംസിക്കുകയുണ്ടായി.
"അവനവനാത്മ സുഖത്തിനായാചരിപ്പതപരന്ന് സുഖത്തിനായ് വരേണം" എന്നുള്ള
ഗുരുവിന്റെ വാക്കുകൾ കൂടി പറഞ്ഞുകൊണ്ടാണ് സർ അവസാനിപ്പിച്ചത്.
തോമസ് കുട്ടി സാറിന്റെ ക്ലാസ്സ് വളരെ നല്ലതായിരുന്നു.ഒരുപാട് അറിവുകൾ അദ്ദേഹം പങ്കുവെച്ചു.ഏറ്റവും മനോഹരമായ ഒരു കോളേജ് ഓർമ്മ നൽകാൻ അദ്വിതീയക്ക് കഴിഞ്ഞു.