പറഞ്ഞു തീരാത്ത വിശേഷങ്ങൾ

ശരിക്കും 11ന് എഴുത്ത് നിർത്തിയതാ ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞു.ഇതിനിടയിൽ എന്തെല്ലാം വിശേഷങ്ങൾ നടന്നു. അന്നുമുതൽ MTTC ശരിക്കും ഫ്രീഡം വാൾ ചെയ്യുന്ന തിരക്കിലായിരുന്നു.ഒടുവിൽ എത്ര മനോഹരമായാണ് കൂട്ടുകാർ അത് തീർത്തത്❤️.

സ്വാതന്ത്ര്യദിനത്തിന് പതാക ഉയർത്തൽ കഴിഞ്ഞ് ഞങ്ങൾ മലയാളംകാർ ഒരു കല്യാണം കൂടി.
 

ഉച്ചകഴിഞ്ഞ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കേരള വേടർ സമാജത്തിന്റെ ഭാഗമായ ഇളമാട് ആർ ചെല്ലപ്പൻ സ്മാരക തൊഴിൽ പരിശീലന ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.

 കനകക്കുന്ന് കൊട്ടാരത്തിൽ ഉയർത്തിയ ദേശീയ പതാക കാണാൻ കഴിഞ്ഞു.ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മനോഹരമായ ഒരു കാഴ്ച കാണുന്നത്.

 ആഗസ്റ്റ് പതിനാറിനാണ് MTTC സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തിയത്.പ്രശസ്ത ജേർണലിസ്റ്റ് മാതു സജി മാം ആണ് ഉദ്ഘാടനത്തിന് എത്തിയത്. വളരെ മനോഹരമായ പ്രസംഗമായിരുന്നു മാമിൻ്റേത്.ജനാധിപത്യവ്യവസ്ഥിതിയിൽ സാധാരണക്കാർക്ക് നീതി ലഭിക്കാത്തതിനെയും അവരുടെ സ്വാതന്ത്ര്യമില്ലായ്മയെയും  കുറിച്ച് നന്നായി സംസാരിച്ചു.വളരെ മികച്ച ഒരു സെക്ഷനായി അത് മാറ്റാൻ പിന്നീട് നടന്ന ചർച്ചകൾക്കും കഴിഞ്ഞു.

ഉച്ചക്കു ശേഷം ഞങ്ങൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആയിരുന്നു.ഏറ്റവും മികച്ചതെന്ന് എല്ലാവർക്കും തോന്നിയത് ഫിസിക്കൽ സയൻസ് ചെയ്ത ഇൻക്രഡിബിൾ ഇന്ത്യ എന്ന പരിപാടി ആയിരുന്നു.



ശുഭം🙏

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!