നിറകുടങ്ങളാകൂ....(Sep15)

ഇന്ന് ഞങ്ങളുടെ ജൂനിയേർസിനെ തട്ടകത്തിലേക്ക് ക്ഷണിക്കുന്ന ചടങ്ങായിരുന്നു.വളരെ വിപുലമായ രീതിയിൽ കോളേജ് അത് നടത്തി.മൂന്നു മതങ്ങളുടേയും ആശയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പ്രാർത്ഥനയും മറ്റ് ചടങ്ങുകളും നടന്നത്. 
മാർ.ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ  വലിയ ചാങ്ങവീട്ടിൽ ഗീവർഗീസ് അച്ചൻ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.അധ്യാപകർ എപ്പോഴും
അറിവുകളെ പുതുക്കി കൊണ്ടിരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ന് ശരിക്കും തിയോഫിലസ് കോളേജിൻ്റെ ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസം നടന്ന ദിവസമാണ്. ഇറങ്ങിപ്പോകുന്നവരും കയറി വരുന്നവരും നിലവിലുള്ളവരും ഒന്നിച്ചെത്തി .ത്രിവേണീ സംഗമം (65,66,66 ബി.എഡ് ബാച്ചുകൾ ഔദ്യോഗികമായി തന്നെ കോളേജ് വിദ്യാർത്ഥികളായിരുന്ന ദിവസം)എന്ന ഒറ്റ പ്രയോഗം കൊണ്ട് തന്നെ ഈ മുഹൂർത്തത്തെ വളരെ ലളിതമായി ഡോ.കെ വൈ ബനഡിക്ട് സർ അടയാളപ്പെടുത്തി.മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ പ്രിൻസിപ്പൽ സർ അഗ്രഗണ്യനാണ്.പലപ്പോഴും അസംബ്ലി ദിവസങ്ങളിലെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും  ഞാനത്  മനസിലാക്കിയിട്ടുണ്ട്. 
'വേദന പ്രതിഫലമായി കിട്ടുന്നത് വരെ നിങ്ങൾ നിങ്ങളുടെ വിദ്യാർഥികളെ പരിഗണിക്കണം'എന്ന് ഓർമ്മിപ്പിക്കുകയും,
വിദ്യാർഥികളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന സ്വർണ ബുദ്ധനെ കണ്ടെത്താൻ ഓരോ അധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.






Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!