ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ...

ആത്മഭാഷണം

ഒരിക്കൽ...എന്നോ ഒരിക്കൽ... നാട്ടിൽ നല്ലൊരു തോടുണ്ടായിരുന്നു. ചെറുപ്പത്തിൽ അതായിരുന്നു എന്റെ പുഴ.ചെറിയ കൈത്തോട് പോലും നിറഞ്ഞൊഴുകുന്ന നല്ല മഴക്കാലമുണ്ടായിരുന്നു അന്നൊക്കെ! ഇന്നിപ്പോ മഴക്കും ഭ്രാന്തല്ലേ .!! അന്നത്തെ ചെറിയ
  വെള്ളക്കേറ്റം കാണാനും ആസ്വദിക്കാനും വെള്ളത്തിൽ തിമർക്കാനും ഞങ്ങളെല്ലാം  കൂടെ ഓടും.എന്നിട്ട് വെള്ളത്തിക്കെടന്ന് 
 കുത്തിമറിഞ്ഞ് ആർത്തുല്ലസിച്ച് കുളിക്കും.     

ആ സമയത്തെങ്ങാനും ഒരു മഴ കൂടി പെയ്താൽ പിന്നെ ഭയങ്കര രസമാണ്.കുളി കഴിഞ്ഞ് കയറുമ്പോഴേക്കും കണ്ണുകൾ ചുവന്ന് തുടുത്തിരിക്കും ചുറ്റിനും നോക്കുമ്പോഴോ കണ്ണ് പുകയും.
പുന്നത്തോട്ടിലും പാറത്തോട്ടിലുമൊക്കെ മുട്ടോളം വെള്ളത്തിൽ (മഴ പെയ്തു കഴിഞ്ഞാൽ ഇതിലും കൂടും കേട്ടോ😊😊) അവിടെ കിടന്ന് നീന്തിത്തുടിക്കുമ്പോൾ കിട്ടീരുന്ന ആ സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ.. ഇടക്കൊക്കെ അതെല്ലാം ഓർക്കാൻ ഒരു സുഖമാണ്.
ഇന്നിപ്പോ, ' ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ' എന്ന പാട്ട് 
കേട്ടു.അതിലെ "തുടിച്ചു കുളിക്കുമ്പോൾ തഴുകും നല്ലിളം കാറ്റേ"എന്ന വരികളാണ് എന്നെ
ഓർമ്മകളിലേക്ക് ഊളിയിടാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഓർത്തോർത്ത് കിടന്നപ്പോ ഒരു രസം🥰🥰🥰 

മഴയോട് ഇഷ്ടമുണ്ടായിരുന്ന അക്കാലത്തൊക്കെ ഒരു മഴപോലും വെറുതേ കളഞ്ഞിട്ടില്ല.ഇറങ്ങി നനയുമ്പോ കിട്ടീരുന്ന സുഖമൊന്നും മറ്റൊന്നിലും കിട്ടീട്ടുമില്ല.

അടുത്ത കാലത്തായി ഒരു മഴയോടും മഴക്കാലത്തോടും ആ ഇഷ്ടം തോന്നുന്ന്ല്ല.

പക്ഷേ..ഇപ്പൊ, ഒക്കെ തിരിച്ചു കിട്ടീരുന്നെങ്കിലെന്ന് തോന്നുന്നു.പഴയ ഇഷ്ടങ്ങളോട് പഴയതിലും ഇഷ്ടം തോന്നുന്നു.  

ദ്രവിച്ച ഓലപ്പുരയുടെ വാരിക്കീഴിൽ വീഴുന്ന മഴ വെള്ളത്തിനും ആ ഓലക്കീറിനും ഒരു പ്രത്യേക തരം മണമായിരുന്നു.

 പുതുമഴയുടെ....ചേറിൻ്റെ.....നെൽക്കതിരിൻ്റെ....കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ....
 മണ്ഡലകാലത്ത് കൊളുത്തിയിരുന്ന നെയ്ത്തിരികളുടെ.. 
അങ്ങനെ എത്രയെത്ര പ്രിയപ്പെട്ട     മണങ്ങൾ...😌. 

               ആശാ കല്ല്യാണി

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!