വാക്കുകളും വാർത്തകളും...!



കീർത്തിയുടെ ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.മേഘയാണ് സ്വാഗതം പറഞ്ഞത്.കോളേജ് യൂണിയൻ ചെയർപേഴ്സൺ  
അനീഷ അധ്യക്ഷപ്രസംഗം നടത്തി. 'സമകാലിക മാധ്യമസംസ്കാരവും മീഡിയ ക്ലബ്ബും' എന്ന വിഷയം വളരെ ഗംഭീരമായി അനീഷ കൈകാര്യം ചെയ്തു.
 ഉദ്ഘാടകനായ ദൂരദർശൻ ന്യൂസ് റീഡർ  സി.ജെ വാഹിദ് ചെങ്ങാനപ്പള്ളി "മാധ്യമ ലോകവും ഞാനും"എന്ന വിഷയത്തിൽ  ഞങ്ങളോട് സംസാരിച്ചു.അദ്ദേഹം ദൂരദർശനുമായി 
ബന്ധപ്പെട്ട അനുഭവങ്ങളും ഓർമകളും പങ്കു വെച്ചപ്പോൾ  സദസ്സിലിരുന്ന പലരിലും ഗൃഹാതുര സ്മരണകൾ നിറഞ്ഞു. തനിക്ക്  
അനുകരണകലയിലുള്ള മികവു കൂടി അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചു.
"നന്മ ചെയ്താൽ തിരികെ നന്മ ലഭിക്കും" എന്ന വാക്കുകൾ അദ്ദേഹം ഞങ്ങളെ ഓർമ്മിപ്പിച്ചു.
പിന്നീട് സമകാലിക മാധ്യമ സംസ്കാരത്തെയും   സ്വകാര്യ ചാനലുകളുടെ  കച്ചവട വാർത്തകളെയും പറ്റി  സംസാരിച്ചു. 

സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാത്ത വാർത്തകൾ പൊതു സമൂഹത്തെ എങ്ങനെയെല്ലാം ബാധിക്കാം എന്നതിനെപ്പറ്റി ജോജു സാർ സംസാരിച്ചു.വളച്ചൊടിക്കപ്പെടുന്ന വാക്കുകളും വാർത്തകളും എല്ലാം ജോജു സാറിന്റെ സംസാരത്തിനിടയിൽ കടന്നു വന്നു.വളരെ മികച്ച ഒരു പ്രഭാഷണ മായിരുന്നു. ഇത്തവണ ജോജു സാറിൻ്റേത്.പിന്നീട് രഘു സാറും ബനഡിക്ട് സാറും  കയ്യാലക്കൽ അച്ഛനും സംസാരിച്ചു.


  

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!