പ്രകൃതിയിൽ ലയിക്കുമ്പോൾ...
നവംബർ 5 നാണ് കരിക്കുലത്തിൻ്റെ ഭാഗമായ ടൂർ നടത്തിയത് തെന്മല-പാലരുവി ഇക്കോടൂറിസം ആണ് യാത്രക്കായി ഞങ്ങൾ തിരഞ്ഞെടുത്തത്.പ്രകൃതിയോടിണങ്ങി അതിന്റെ ദൃശ്യവിരുന്നാസ്വദിച്ചു കൊണ്ടുള്ള മനോഹരമായ യാത്രയായിരുന്നു അത്.കോളേജിൽ നിന്നും ഏതാണ്ട് 7 മണിയോടെ പുറപ്പെട്ട ഞങ്ങൾ 9.30 യോടെ പാലരുവിയിൽ എത്തിച്ചേർന്നു. പ്രഭാതഭക്ഷണം കഴിച്ചശേഷം വെള്ളച്ചാട്ടം കാണാൻ അവിടുത്തെ ബസിലാണ് പോകേണ്ടിയിരുന്നത്.കാടിനുള്ളിലൂടെ പാലുപോലെ പതഞ്ഞൊഴുകുന്ന പാലരുവിയുടെ തണുപ്പണിഞ്ഞ് കാടിന്റെ പച്ചപ്പിനെ വാരിപ്പുതച്ചു ഞങ്ങളാ നിമിഷങ്ങൾ ആസ്വദിച്ചു. തണുപ്പിന്റെ കാഠിന്യം മൂലം എനിക്ക് അരുവിയിൽ കുളിക്കാനായില്ല.പെട്ടെന്ന് അസുഖം പിടിക്കും എന്നതിനാലാണ് അത് ഒഴിവാക്കേണ്ടി വന്നത്.
പിന്നീട് തെന്മല ശെന്തരുണി റിസർവോയറിൽ ബോട്ടിങ്ങിന് പോയി.ആകെ രണ്ട് ബോട്ടുകളാണുണ്ടായിരുന്നത്.അരമണിക്കൂർ വീതം ഞങ്ങൾ പരസ്പരം കാത്തിരിക്കേണ്ടി വന്നു.പക്ഷേ ആ നേരത്തെ ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.നേരം കൊല്ലാൻ ഞങ്ങൾ അന്താക്ഷരി കളിച്ചു.ബനഡിക്ട് സാറും ജോജു സാറും ഞങ്ങൾക്കൊപ്പം ചേർന്നു.ഞങ്ങളുടെ പാട്ട് ആസ്വദിച്ചു കൊണ്ട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനും ഞങ്ങളോടൊപ്പം വന്നു.
രാത്രിയിൽ ലൈറ്റ് & മ്യൂസിക് ഷോയും മറ്റും ഉണ്ടായിരുന്നു.
കലാലയ ജീവിതത്തിന്റെ സന്തോഷകരമായ ദിവസങ്ങളിലൊന്നായി ഈ ദിവസം ഹൃദത്തിൽ പകർത്തപ്പെട്ടു😊.
പാലരുവിയിൽ