രണ്ടാം വാരം

 പുതിയ ആഴ്ചയുടെ തുടക്കം വളരെ നന്നായിരുന്നു സ്കൂളിലെ രാവിലത്തെ പ്രാർത്ഥന എന്നും പോസിറ്റീവ് എനർജി പകരുന്ന ഒന്നാണ്. ഈ ഒരാഴ്ചയിൽ ചൊവ്വാഴ്ച ദിവസം തന്നെ ആദ്യത്തെ പാഠം പഠിപ്പിച്ചു തീർത്തു. അഞ്ചുദിവസമാണ് എനിക്ക് ഒരു പാഠഭാഗം തീർക്കാൻ വേണ്ടി വന്നത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പിടിഎ മീറ്റിംഗ് ആയിരുന്നു. ഇതേ ദിവസം തന്നെയാണ് ലഞ്ച് ഡ്യൂട്ടിക്ക് ഞാൻ ആദ്യമായി പോകുന്നത് കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക എന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു പ്രവർത്തിയായി എനിക്ക് തോന്നി.

12/01/23 വ്യാഴാഴ്ച ഫസ്റ്റ് ഒബ്സർവേഷന് വന്നു. സാറിനോടൊപ്പം തന്നെ ജോജു സാറും എത്തിയിരുന്നു അതുകൊണ്ട് എൻറെ ഓപ്ഷണൽ ഒബ്സർവേഷനും ജനറൽ ഒബ്സർവേഷനും ഒറ്റ പിരീഡിൽ തന്നെ കഴിഞ്ഞു.

13/02/23 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം സെൻ്റ് തോമസ്, നവജീവൻ, സെന്റ്  ഗൊരേറ്റീസ്  എന്നീ  സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ  പങ്കെടുത്ത റാലി ഉണ്ടായിരുന്നു. ചിത്രം എടുക്കാൻ കഴിയാത്തതിൽ വളരെയധികം വിഷമം തോന്നി ഏറ്റവും ഭംഗിയായി റാലിക്ക് പങ്കെടുത്തത് സെന്റ് ഗൊരേറ്റീസിലെ കുട്ടികൾ തന്നെയായിരുന്നു.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!