ഒന്നാം ദിവസം

Camp Day 1
12/12/2022




ക്യാമ്പിന്റെ ആദ്യ ദിനമായ ഇന്ന് (12-12-22) 10 മണിക്ക്  തന്നെ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു.ഇന്നത്തെ ദിവസത്തിന് നേതൃത്വം കൊടുത്തത് ഗ്രൂപ്പ്‌ 1- IKSHANA ആയിരുന്നു. പ്രിൻസിപ്പൽ ഡോ.കെ.വൈ. ബെനഡിക്ട് സർ, യൂണിയൻ അഡ്വൈസർ ഡോ. ജോജു ജോൺ, ക്യാമ്പ് കോഡിനേറ്റർ ഡോ. ദീപ്തി എലിസബത്ത് , നഥാനൈൻ എന്നിവരുടെ സാന്നിധ്യത്തിൽ,
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് എക്സൈസ്, ആയ വൈ. ഷിബു സർ  ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ( എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നോർത്ത് സോൺ കോഴിക്കോട്). 

രഘു സർ (എം.എഡ്), 66 ആം കോളേജ് യൂണിയൻ ചെയർപേഴ്സൺ അനീഷ,വൈസ്.ചെയർ.അരവിന്ദ്,ജന.സെക്ര.ഗായത്രി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

ഉത്ഘാടന ശേഷം ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ഷിബു സർ ആയിരുന്നു.മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം സ്കൂൾ കുട്ടികളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നിരവധി വാർത്തകളിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഉച്ചക്ക് ശേഷമുള്ള സെക്ഷൻ കൈകാര്യം ചെയ്തത് കേരള ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിലെ ജിത്ത് സാർ ആയിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു സെക്ഷൻ ആയിരുന്നു ഇത്. ഫസ്റ്റ് എയ്ഡിനെ കുറിച്ചും, പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ചൊക്കെ കൃത്യമായ
അവബോധം നൽകി. അതുപോലെ തന്നെ അടിയന്തര സാഹചര്യത്തിൽ എങ്ങനെ ആംബുലൻസ് വിളിക്കണം,തീ പടർന്നാൽ  Fire extinguisher  ഉപയോഗിച്ച് എങ്ങനെ തീ കെടുത്താം എന്നിങ്ങനെയെല്ലാമുള്ള അറിവുകളും അദ്ദേഹം പകർന്നു തന്നു.


വൈകുന്നേരം ബോംബ് ഇൻ സിറ്റി എന്ന ഗെയിം കളിച്ചു.എന്ന ടീം മെമ്പർ ആയ കുട്ടിയാണ് ജയിച്ചത്.തുടർന്ന് ലക്കി ക്യാമ്പറെ തിരഞ്ഞെടുത്തു. 
ശേഷം കോളേജ് മ്യൂസിക് ബാൻഡിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു.അങ്ങനെ ഒന്നാം ദിവസം വളരെ നന്നായി അവസാനിച്ചു.

Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!