ഒന്നാം വാരം
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെടുകയും ചെയ്യേണ്ടുന്ന ഡ്യൂട്ടികൾ ഒക്കെ ചിട്ടപ്പെടുത്തുകയുമാണ് ചെയ്തത്. ആദ്യത്തെ ക്ലാസ് കുട്ടികളെ പരിചയപ്പെടുന്നതിനായി വിനിയോഗിച്ചു.52 കുട്ടികളാണ് ആകെ ക്ലാസിൽ ഉണ്ടായിരുന്നത്. അനന്തിത രാജേഷ് എന്ന കുട്ടിയാണ് ക്ലാസ് ലീഡർ. ആൻ തോമസ് ക്ലാസിന്റെ ടെക്നിക്കൽ (ലാപ്ടോപ്പ്,പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള) ലീഡർ ആയിരുന്നു.
കുട്ടികളെ നന്നായി പരിചയപ്പെടുന്നതിനും അവരുടെ ഭാഷാ പ്രാവീണ്യം അറിയുന്നതിനും അവരെക്കുറിച്ചും അവരുടെ നാടിനെക്കുറിച്ചും ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു. നാടിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ച് അവർ കുറിപ്പെഴുതി.