പുതിയ വാതായനങ്ങൾ..

January 5 2023




പാഠ്യപദ്ധതിയുടെ ഭാഗമായ അധ്യാപന പരിശീലനം ഇന്നുമുതൽ ആരംഭിക്കുകയാണ്. എനിക്ക് പ്രാക്ടീസിനായി അവസരം ലഭിച്ചത് സെൻ്റ് ഗൊരേറ്റീസ് എച്ച്.എസ്.എസിലാണ്.16 പേർ അടങ്ങുന്നതാണ് ഞങ്ങളുടെ ടീം. ടീം ലീഡറായി തിരഞ്ഞെടുത്തത് അനു ലക്ഷ്മിയെയും അസിസ്റ്റന്റ് ലീഡറായി തിരഞ്ഞെടുത്തത് എമി ചിന്നു ചാക്കോയെയും ആണ്.



മലയാള വിഭാഗത്തിൽനിന്ന് ഞാനും സൂര്യ ആർ എസ് നായരും ആണ് ഈ സ്കൂളിൽ നിയമിക്കപ്പെട്ടത്. ഞങ്ങൾ ക്ലാസ് തിരഞ്ഞെടുത്തപ്പോൾ എനിക്ക് ഒമ്പതാം ക്ലാസും സൂര്യയ്ക്ക് എട്ടാം ക്ലാസും ആണ് കിട്ടിയത്. 9 ഡി ആയിരുന്നു എൻ്റെ ക്ലാസ്. പെൺകുട്ടികൾ മാത്രമുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസ് ആയിരുന്നു 9 ഡി. ലോലിതാ ജോർജ് എന്നാണ് എൻ്റെ കൺസേൺ ടീച്ചറുടെ പേര്.


സിസ്റ്റർ. അക്വീന ആണ് സ്കൂൾ പ്രിൻസിപ്പൽ. ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ എങ്ങനെയെല്ലാം പെരുമാറണം എന്നും ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്ന അവസ്ഥ എന്താണെന്നുള്ളതിനെക്കുറിച്ചും എല്ലാം കുറെ നേരം ഞങ്ങളോട് സംസാരിച്ചതിനു ശേഷം സ്കൂളിൽ എന്തൊക്കെ ഡ്യൂട്ടികൾ ആണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുള്ളതിനെപ്പറ്റിയും സിസ്റ്റർ പറഞ്ഞു തന്നു. അങ്ങനെ ഞങ്ങൾ ആളെണ്ണം അനുസരിച്ച് ഡ്യൂട്ടികൾ ഡിവൈഡ് ചെയ്തു. പ്രധാനമായും ഞങ്ങൾ ചെയ്യേണ്ടിയിരുന്നത് ഡിസിപ്ലിൻ ഡ്യൂട്ടി ആയിരുന്നു. അത് രാവിലെയും ആദ്യത്തെ ഇന്റർവെൽ സമയത്തും ഉച്ചയ്ക്ക് ശേഷമുള്ള ഇൻ്റർവെൽ സമയത്തും വൈകുന്നേരം സ്കൂൾ വിട്ടതിനുശേഷവും ചെയ്യണമായിരുന്നു. ലഞ്ച് ഡ്യൂട്ടിക്ക് ഞങ്ങൾ ഭക്ഷണം വിളമ്പുന്നതിന് നിയോഗിക്കപ്പെട്ടു. സ്കൂൾ ആഡിറ്റോറിയത്തിന് സമീപത്താണ് ഞങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലം ഒരുക്കിയിരുന്നത്. ആദ്യത്തെ ദിവസം ആയതുകൊണ്ട് തന്നെ അധികം പണികൾ ഉണ്ടായിരുന്നില്ല.





Popular posts from this blog

കൊല്ലാതിരിക്കാൻ പറ്റിയില്ല!!!

കലാശക്കൊട്ട് !!!!!

പോയിന്റ് കിട്ടിയ അടി !!!!!