നാലാം വാരം
ബിഎഡിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒന്ന് പ്രാർത്ഥിക്കാൻ പോലും മറന്നു പോകുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അത് ഈ സ്കൂളിൽ വന്നതിനുശേഷം മാറിക്കിട്ടി. ദിവസവും രാവിലെയുള്ള പ്രാർത്ഥന എനിക്ക് വളരെയേറെ ആശ്വാസം പകരുന്നതായിരുന്നു.
24/01/23 ചൊവ്വാഴ്ച ദിവസം ഓപ്ഷനലിന്റെ രണ്ടാമത്തെ അബ്സർവേഷൻ വന്നു കുട്ടികളുടെ നോട്ട്ബുക്ക് പരിശോധിച്ചു. സബ്സ്റ്റ്യൂഷൻ ഡ്യൂട്ടികൾ ചെയ്തു. വ്യാഴാഴ്ച റിപ്പബ്ലിക് ഡേ ആയിരുന്നതുകൊണ്ട് ക്ലാസ് ഉണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിൽ നിന്നും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരേഡിന് കൊണ്ടുപോയിട്ടുണ്ടായിരുന്നു. അവിടെ ദേശഭക്തിഗാനം മത്സരത്തിനും സ്കൂളിലെ കുട്ടികളെ തയ്യാറാക്കിയിരുന്നു.
27/01/23 വെള്ളിയാഴ്ച എനിക്ക് രണ്ടു പിരീഡ് ഉള്ള ദിവസമാണ് നാരായൻ്റെ തേൻവരിക്ക എന്ന പാഠഭാഗം തുടങ്ങിവച്ചു.സബ്സ്റ്റ്യൂഷൻ ക്ലാസുകളിൽ കയറുന്നത് സന്തോഷകരമായി തോന്നിത്തുടങ്ങി. 7E യാണ് എൻ്റെ ഫേവറേറ്റ് ക്ലാസ് . വളരെ നല്ല കുട്ടികളായിരുന്നു അവർ. വൈകുന്നേരം ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. അവിടെയും കുറച്ചുനേരം കുട്ടികളുമായി ഗെയിം ഒക്കെ കളിച്ചു അവരെ വിളിച്ചിരുത്തുകയാണ് ചെയ്തത് .
സ്കൂളിൽ എത്തിയിട്ട് നാല് ആഴ്ചകളോളം ആയെങ്കിലും കുട്ടികളോടൊപ്പം ഉള്ള ഫോട്ടോ എടുക്കുക എന്നത് ഒരു ബാലികേറാ മലയായി തന്നെ നിൽക്കുകയാണ് കാരണം പ്രിൻസിപ്പൽ, ഞങ്ങളും കുട്ടികളുമായുള്ള അടുത്തിട പഴകലിനെ നിരോധിച്ചിട്ടുണ്ടായിരുന്നു.