മൂന്നാം ദിവസം
Camp Day 3
14/12/2022
ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് തീയറ്റർ ആക്ടിവിസ്റ്റായ ബിപിൻ ആർ. ആയിരുന്നു. നാടകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.
ജൈവിക കലയാണ് നാടകം. അതിനു ജനകീയ സ്വഭാവമുണ്ട്. നാടകം നടന്റെ കലയാണ്. ലിംഗസമത്വം ഉള്ള ഏക കലയാണിത്.
ACTOR എന്നതിന് ACT, CHARACTER, TIME, RHYTHM എന്നിങ്ങനെ കഥകളിലൂടെയും കളികളിലൂടെയും വിവരിച്ചു മനസിലാക്കി തന്നു.
തുടർന്ന് Energy Conservation Day യോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലി തന്നു.
ഉച്ചയ്ക്കുശേഷം കരകൗശല വസ്തു നിർമ്മാണ മത്സരം ആയിരുന്നു. അതിൽ ഗ്രൂപ്പ് IKSHANA ആണ് വിജയിച്ചത്.
പിന്നീട് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളായിരുന്നു.
ക്രിയേറ്റീവ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആർട്ട് & ക്രാഫ്റ്റ് സെക്ഷൻ ഉണ്ടായിരുന്നു.നിമ്മി ,ഗ്രീഷ്മ എന്നീ വിദ്യാർത്ഥിനികളാണ് സെക്ഷൻ കൈകാര്യം ചെയ്തത്.
കൾച്ചറൽ പ്രോഗ്രാമിന് ശേഷം ഉള്ള സെക്ഷൻ നയിച്ചത് തിരുവനന്തപുരം എംജി കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ വൈശാഖൻ തമ്പി സർ ആയിരുന്നു.ഫിസിക്സും മാനവികതയും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ മാനവികതയോടുള്ള മനുഷ്യൻ്റെ യഥാർത്ഥ പ്രതികരണം എങ്ങനെ എന്നുള്ളതും അദ്ദേഹം വ്യക്തമാക്കി തന്നു.
രാത്രി ഭക്ഷണത്തിനുശേഷം ക്യാമ്പ് ഫയർ ഉണ്ടായിരുന്നു.