അഞ്ചാം ദിവസം
Camp Day 5
16/12/2022
ക്യാമ്പിന്റെ അവസാനത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ബ്രഹ്മ നായകം മഹാദേവൻ സർ ആയിരുന്നു. ആക്ടിവിറ്റി ഓറിയന്റഡായ ക്ലാസ് ആയിരുന്നു ഈ സെക്ഷൻ. ഓരോ പാഠം പഠിപ്പിക്കുന്നതിനും അദ്ദേഹം പലവിധ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു.
വളരെ മനോഹരവും രസകരവും ലളിതവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. അധ്യാപന പരിശീലനത്തിൻ്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കുന്ന ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു ഈ ക്ലാസ്.
തുടർന്ന് ക്യാമ്പിന്റെ സമാപന സമ്മേളനം നടക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഗ്രൂപ്പിനും ഏറ്റവും മികച്ച ക്യാമ്പർക്കും സമ്മാനം നൽകി.
ക്യാമ്പ് അവസാനിക്കുന്നതിന് മുമ്പ് ഗംഭീരമായ സദ്യ ഉണ്ടായിരുന്നു.
ബി.എഡ് പഠന കാലയളവിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ ആയിരുന്നു സഹവാസ ക്യാമ്പ് സമ്മാനിച്ചത്. സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കേണ്ടവരാണ് അധ്യാപകർ, അവരിൽ സഹകരണാത്മകതയും സഹാനുഭൂതിയും സജീവമായ പ്രവർത്തന സന്നദ്ധതയും വളർത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശ്യം. ക്യാമ്പിലെ ഓരോ പ്രവർത്തനങ്ങളിലും പങ്കെടുക്കുക വഴി ഈ നൈപുണികൾ ഞങ്ങൾ ഓരോരുത്തരിലും പ്രവർത്തിക്കുകയുണ്ടായി.