രണ്ടാം ദിനം
Camp Day 2
13/12/2022
ക്യാംപിൻ്റെ രണ്ടാം ദിവസമായ ഇന്ന് പരിപാടികളുടെ നടത്തിപ്പ് ചുമതല 2 ഗ്രൂപ്പായ ELEOS ന് ആയിരുന്നു.
ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് കേരള സർവകലാശാല മലയാള വിഭാഗം അധ്യാപകനും പ്രസിദ്ധ എഴുത്തുകാരനുമായ ഡോ.എം.എ. സിദ്ദിഖ് ആയിരുന്നു. മാനവികതയുടെ സ്വപ്നങ്ങളും മനുഷ്യ വിജ്ഞാനവും എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്.എന്താണ് മാനവികത , മാനവികത എവിടെ തുടങ്ങുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ നന്നായി അദ്ദേഹം സംസാരിച്ചു.എത്രയെങ്കിലും നാളുകൾക്കു ശേഷമുള്ള മനോഹരമായ ഒരു ഭാഷാ ക്ലാസിൽ ഇരുന്ന സുഖം തോന്നി.
ഉച്ച കഴിഞ്ഞുള്ള സെക്ഷൻ നയിച്ചത് ബീറ്റ് ഫോറസ്റ്റ് ഓഫീസറും Government licenced snake rescuer ഉം ആയ
റോഷ്നി.ജി.എസ് ആയിരുന്നു. വനവും വന്യജീവി സംരക്ഷണവും എന്നതായിരുന്നു വിഷയം.വനവും വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെയും കേരളത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങളെയും പറ്റി മാം സംസാരിച്ചു.വനിതാ സ്നേക്ക് റെസ്ക്യൂവറെ നേരിട്ട് കണ്ടതിന്റെ സംതൃപ്തി നൽകിയ ക്ലാസ് ആയിരുന്നു ഇത്.