Posts

എൻ്റെ തണലിടങ്ങൾ

  ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ വീട് എനിക്കേറെ പ്രിയപ്പെട്ടതാണ്. കാരണം ഇതെന്നെ എന്നിലേക്ക് തന്നെ നടത്തിക്കുന്നു. ഞാനെന്റെ എല്ലാ തിരക്കുകളിൽ നിന്നും എല്ലാ മനുഷ്യരിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഇവിടം ആസ്വദിക്കുകയാണ് . "വേനൽ കൊടും വെയിലാളി തിളക്കുന്നു മീനം കിടാങ്ങൾക്കൊഴിവു കാലം" ഏത് കവിതയിലെ വരികളാണെന്നോ എത്രാം ക്ലാസിൽ പഠിച്ചതാണെന്നോ ഓർമ്മയില്ല. പക്ഷേ ഈ വരികൾ മാത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ഇവിടെ വടക്കുവശത്തിരുന്നാൽ നല്ല തണലും കാറ്റുമാണ്. ഈ ഭാഗത്ത് ധാരാളം മരങ്ങളുണ്ട്. ആഞ്ഞിലിയും പ്ലാവുമാണേറെ. ഭയങ്കര പൊക്കത്തിൽ വളർന്നു നിൽക്കുന്ന അവയുടെ മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചപ്പിനിടയിലൂടെയാണ് ഞാൻ എൻ്റെ മരങ്ങളെ ഓർമിക്കുന്നത്. അപ്പുറത്തെ റബർ മരങ്ങളുടെ പച്ചിലച്ചാർത്തിനിടയിലൂടെ കാണുന്ന തെളിഞ്ഞ നീലാകാശമാണ് കുട്ടിക്കാലത്തിലേക്കെന്നെ കൊണ്ടുപോയത്. വെയിലും തണലും തീർക്കുന്ന നേർത്ത ഇരുട്ടു പോലെയാണെനിക്ക്  ആ ഓർമ്മകൾ. മരങ്ങളുടെ നിഴലുകളാടുന്ന പോലെ പല മനുഷ്യരും മുഖമില്ലാത്തവരായി മനസ്സിലൂടെ കടന്നുപോകുമ്പോഴും എന്നിലെ മരങ്ങൾ അവയുടെ ശക്തമായ വേരുകളാഴ്ത്തി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഒരിക്കലും ...

ആറാം വാരം

ഈയാഴ്ച തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച ദിവസം ക്ലാസ് ഉണ്ടായിരുന്നു.

നാലാം വാരം

ജൂലൈ 3 സെന്റ് തോമസ് ഡേ ആയതിനാൽ അവധിയായിരുന്നു. ദിവസങ്ങളിൽ പ്രത്യേകിച്ച് പ്രോഗ്രാമുകൾ ഒന്നും ഉണ്ടായിരുന്നില്ല പതിവ് ക്ലാസുകളും സബ്സ്റ്റിറ്റ്യൂഷനുകളുമായി ഈ ആഴ്ച കടന്നുപോയി.

മൂന്നാം വാരം

Image
26/06/23 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തിയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത് സ്കൂൾ എൻ സി സി ക്ലബ് ചേർന്നായിരുന്നു ക്യാമ്പയിൻ ബോധവൽക്കരണ ക്ലാസും എടുത്തിട്ടുണ്ടായിരുന്നു ലഹരിക്കെതിരായ പ്രതിജ്ഞയും എടുത്തു. മറ്റു ദിവസങ്ങൾ അതുപോലെ ക്ലാസ് ഉണ്ടായിരുന്നു 28, 29 തീയതികളിൽ ബക്രീദ് പ്രമാണിച്ചുള്ള അവധിയായിരുന്നു.

രണ്ടാം വാരം

Image
സ്കൂളിലെത്തി രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിൽ തന്നെയായിരുന്നു വായനാദിനാചരണം   23/06/23ന് സ്കൂൾ ആർട്സ് ക്ലബ് ഉദ്ഘാടനം  നടന്നു. പ്രശസ്ത പിന്നണിഗായകൻ രാസി ഗിഫ്റ്റ് ആയിരുന്നു മുഖ്യാതിഥി.

അധ്യാപന പരിശീലനം

Image
അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം സർവ്വദയ വിദ്യാലയത്തിലാണ് എനിക്ക് കിട്ടിയത്. എന്നോടൊപ്പം എല്ലാ ഓപ്ഷനറിയിൽ നിന്നും ഓരോ വിദ്യാർത്ഥികൾ വീതം ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല.

നാലാം വാരം

 ബിഎഡിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒന്ന് പ്രാർത്ഥിക്കാൻ പോലും മറന്നു പോകുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അത് ഈ സ്കൂളിൽ വന്നതിനുശേഷം മാറിക്കിട്ടി. ദിവസവും രാവിലെയുള്ള പ്രാർത്ഥന എനിക്ക് വളരെയേറെ ആശ്വാസം പകരുന്നതായിരുന്നു. 24/01/23 ചൊവ്വാഴ്ച ദിവസം ഓപ്ഷനലിന്റെ രണ്ടാമത്തെ അബ്സർവേഷൻ വന്നു കുട്ടികളുടെ നോട്ട്ബുക്ക് പരിശോധിച്ചു. സബ്സ്റ്റ്യൂഷൻ ഡ്യൂട്ടികൾ ചെയ്തു. വ്യാഴാഴ്ച റിപ്പബ്ലിക് ഡേ ആയിരുന്നതുകൊണ്ട് ക്ലാസ് ഉണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിൽ നിന്നും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരേഡിന് കൊണ്ടുപോയിട്ടുണ്ടായിരുന്നു. അവിടെ ദേശഭക്തിഗാനം മത്സരത്തിനും സ്കൂളിലെ കുട്ടികളെ തയ്യാറാക്കിയിരുന്നു. 27/01/23 വെള്ളിയാഴ്ച എനിക്ക് രണ്ടു പിരീഡ് ഉള്ള ദിവസമാണ് നാരായൻ്റെ തേൻവരിക്ക എന്ന പാഠഭാഗം തുടങ്ങിവച്ചു.സബ്സ്റ്റ്യൂഷൻ ക്ലാസുകളിൽ കയറുന്നത് സന്തോഷകരമായി തോന്നിത്തുടങ്ങി. 7E യാണ് എൻ്റെ ഫേവറേറ്റ് ക്ലാസ് . വളരെ നല്ല കുട്ടികളായിരുന്നു അവർ. വൈകുന്നേരം ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. അവിടെയും കുറച്ചുനേരം കുട്ടികളുമായി ഗെയിം ഒക്കെ കളിച്ചു അവരെ വിളിച്ചിരുത്തുകയാണ് ചെയ്തത് . സ്കൂളിൽ എത്തിയിട്ട് നാല് ആഴ്ചകളോളം...