Skip to main content

Posts

Showing posts from October, 2022

കവിതയിൽ ഒരു ദിവസം

സ്വന്തമായൊന്ന്....

മറ്റൊന്നും വേണ്ട എനിക്ക് ഒരു അലമാരി സ്വന്തമാക്കണം. നിറയെ പുസ്തകങ്ങൾ  അടുക്കി വെക്കാൻ.. കാശില്ലാതിരുന്നിട്ടും അത്യാവശ്യം കൊണ്ട് മാത്രം വാങ്ങി വെച്ചവയും ആരുടെയൊക്കെയോ ദാനമായി എന്നിലേക്ക് വന്നു ചേർന്നവയും പിന്നീട് ആരൊക്കെയോ  സമ്മാനിച്ചവയും അതിൽ അടുക്കി വെക്കണം ഒപ്പം... പ്രിയമുള്ള സ്വപ്നങ്ങൾ എഴുതിച്ചേർത്ത പച്ച പുറം ചട്ടയുള്ള വായനശാലക്ക് തിരികെ കൊടുക്കാതെ പൂഴ്ത്തിവെച്ച ആ പുസ്തകവും.  എനിക്കൊരു അലമാരി  സ്വന്തമാക്കണം. നിറയെ പുസ്തകങ്ങളടുക്കിയത് ഭ്രാന്ത് പൂത്ത് ചുവക്കുന്ന  നാളുകളിൽ നിലാവ് പെയ്യുന്ന ഏകാന്തരാത്രികളിൽ ഇടിമിന്നൽ വീശി ഭയപ്പെടുത്തുന്ന രാത്രികളിൽ എനിക്ക് കൂട്ടായിരിക്കാൻ. മറ്റൊന്നും വേണ്ട സ്വന്തമായി ഒരു അലമാരി നിറയെ പുസ്തകങ്ങൾ അടുക്കിയത്.                   ആശ എ.എസ്

ആത്മാവിൽ മുട്ടി വിളിച്ചപ്പോൾ...

ആത്മഭാഷണം ഒരിക്കൽ...എന്നോ ഒരിക്കൽ... നാട്ടിൽ നല്ലൊരു തോടുണ്ടായിരുന്നു. ചെറുപ്പത്തിൽ അതായിരുന്നു എന്റെ പുഴ.ചെറിയ കൈത്തോട് പോലും നിറഞ്ഞൊഴുകുന്ന നല്ല മഴക്കാലമുണ്ടായിരുന്നു അന്നൊക്കെ! ഇന്നിപ്പോ മഴക്കും ഭ്രാന്തല്ലേ .!! അന്നത്തെ ചെറിയ   വെള്ളക്കേറ്റം കാണാനും ആസ്വദിക്കാനും വെള്ളത്തിൽ തിമർക്കാനും ഞങ്ങളെല്ലാം  കൂടെ ഓടും.എന്നിട്ട് വെള്ളത്തിക്കെടന്ന്   കുത്തിമറിഞ്ഞ് ആർത്തുല്ലസിച്ച് കുളിക്കും.      ആ സമയത്തെങ്ങാനും ഒരു മഴ കൂടി പെയ്താൽ പിന്നെ ഭയങ്കര രസമാണ്.കുളി കഴിഞ്ഞ് കയറുമ്പോഴേക്കും കണ്ണുകൾ ചുവന്ന് തുടുത്തിരിക്കും ചുറ്റിനും നോക്കുമ്പോഴോ കണ്ണ് പുകയും. പുന്നത്തോട്ടിലും പാറത്തോട്ടിലുമൊക്കെ മുട്ടോളം വെള്ളത്തിൽ (മഴ പെയ്തു കഴിഞ്ഞാൽ ഇതിലും കൂടും കേട്ടോ😊😊) അവിടെ കിടന്ന് നീന്തിത്തുടിക്കുമ്പോൾ കിട്ടീരുന്ന ആ സന്തോഷമൊന്നും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ.. ഇടക്കൊക്കെ അതെല്ലാം ഓർക്കാൻ ഒരു സുഖമാണ്. ഇന്നിപ്പോ, ' ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ' എന്ന പാട്ട്  കേട്ടു.അതിലെ "തുടിച്ചു കുളിക്കുമ്പോൾ തഴുകും നല്ലിളം കാറ്റേ"എന്ന വരികളാണ് എന്നെ ഓർമ്മകള...

സ്പോർട്സ് മീറ്റ് രണ്ടാംദിവസം(Sep14)

കലാശക്കൊട്ട് ഒന്നായിരുന്നു.അടുത്ത കൊല്ലം അങ്കത്തട്ടിൽ കാണാമെന്ന് പറഞ്ഞാണ് പല താരങ്ങളും മടങ്ങിയത്. കാല് വേദനകാരണം പോകാൻ പറ്റാത്തോണ്ട് ചാമ്പ്യന്മാരേയും🏅🏅🏅 ചാമ്പ്യത്തികളേയും🏅🏅🏅 നേരിട്ട് അഭിനന്ദിക്കാൻ കഴിഞ്ഞില്ല😔.

സ്പോർട്സ് മീറ്റ്(Sep13)

 പാഠ്യപദ്ധതിയുടെ ഭാഗമായ സ്പോർട്സ് മീറ്റ് ഇന്നും നാളെയുമായി നടത്തുന്നു.ഇന്ന് ജോർജ് സാറിനൊപ്പം ട്രാക്ക് മാർക്കിംഗ് ആയിരുന്നു എൻ്റെ പ്രധാന പണി.പിന്നെ 50 മീറ്റർ ഓട്ടത്തിനും പങ്കെടുത്തു.

നിറകുടങ്ങളാകൂ....(Sep15)

ഇന്ന് ഞങ്ങളുടെ ജൂനിയേർസിനെ തട്ടകത്തിലേക്ക് ക്ഷണിക്കുന്ന ചടങ്ങായിരുന്നു.വളരെ വിപുലമായ രീതിയിൽ കോളേജ് അത് നടത്തി.മൂന്നു മതങ്ങളുടേയും ആശയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പ്രാർത്ഥനയും മറ്റ് ചടങ്ങുകളും നടന്നത്.  മാർ.ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ  വലിയ ചാങ്ങവീട്ടിൽ ഗീവർഗീസ് അച്ചൻ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.അധ്യാപകർ എപ്പോഴും അറിവുകളെ പുതുക്കി കൊണ്ടിരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.   ഇന്ന് ശരിക്കും തിയോഫിലസ് കോളേജിൻ്റെ ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസം നടന്ന ദിവസമാണ്. ഇറങ്ങിപ്പോകുന്നവരും കയറി വരുന്നവരും നിലവിലുള്ളവരും ഒന്നിച്ചെത്തി .ത്രിവേണീ സംഗമം (65,66,66 ബി.എഡ് ബാച്ചുകൾ ഔദ്യോഗികമായി തന്നെ കോളേജ് വിദ്യാർത്ഥികളായിരുന്ന ദിവസം)എന്ന ഒറ്റ പ്രയോഗം കൊണ്ട് തന്നെ ഈ മുഹൂർത്തത്തെ വളരെ ലളിതമായി ഡോ.കെ വൈ ബനഡിക്ട് സർ അടയാളപ്പെടുത്തി.മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങളുടെ പ്രിൻസിപ്പൽ സർ അഗ്രഗണ്യനാണ്.പലപ്പോഴും അസംബ്ലി ദിവസങ്ങളിലെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും  ഞാനത്  മനസിലാക്കിയിട്ടുണ്ട്.  'വേദന പ്രതിഫലമായി കിട്ടുന്നത് വരെ നിങ്ങൾ നിങ്...

വാക്കുകളും വാർത്തകളും...!

കീർത്തിയുടെ ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.മേഘയാണ് സ്വാഗതം പറഞ്ഞത്.കോളേജ് യൂണിയൻ ചെയർപേഴ്സൺ   അനീഷ അധ്യക്ഷപ്രസംഗം നടത്തി. 'സമകാലിക മാധ്യമസംസ്കാരവും മീഡിയ ക്ലബ്ബും' എന്ന വിഷയം വളരെ ഗംഭീരമായി അനീഷ കൈകാര്യം ചെയ്തു.  ഉദ്ഘാടകനായ ദൂരദർശൻ ന്യൂസ് റീഡർ  സി.ജെ വാഹിദ് ചെങ്ങാനപ്പള്ളി "മാധ്യമ   ലോകവും ഞാനും" എന്ന വിഷയത്തിൽ  ഞങ്ങളോട് സംസാരിച്ചു.അദ്ദേഹം ദൂരദർശനുമായി  ബന്ധപ്പെട്ട അനുഭവങ്ങളും ഓർമകളും പങ്കു വെച്ചപ്പോൾ  സദസ്സിലിരുന്ന പലരിലും ഗൃഹാതുര സ്മരണകൾ നിറഞ്ഞു. തനിക്ക്   അനുകരണകലയിലുള്ള മികവു കൂടി അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചു. "നന്മ ചെയ്താൽ തിരികെ നന്മ ലഭിക്കും" എന്ന വാക്കുകൾ അദ്ദേഹം ഞങ്ങളെ ഓർമ്മിപ്പിച്ചു. പിന്നീട് സമകാലിക മാധ്യമ സംസ്കാരത്തെയും   സ്വകാര്യ ചാനലുകളുടെ  കച്ചവട വാർത്തകളെയും പറ്റി  സംസാരിച്ചു.  സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാത്ത വാർത്തകൾ പൊതു സമൂഹത്തെ എങ്ങനെയെല്ലാം ബാധിക്കാം എന്നതിനെപ്പറ്റി ജോജു സാർ സംസാരിച്ചു.വളച്ചൊടിക്കപ്പെടുന്ന വാക്കുകളും വാർത്തകളും എല്ലാം ജോജു സാറിന്റെ സംസാരത...