Skip to main content

Posts

തോന്നലുകൾ (June 15)

അസുഖങ്ങളില്ലായ്മയാണ് ഏറ്റവും സുഖം എന്ന് തിരിച്ചറിഞ്ഞ നാളുകളാണ് കഴിഞ്ഞു പോയത്.പലതരം ഒറ്റപ്പെടലും അനുഭവിച്ചിട്ടുണ്ട്. ആരുമില്ലെന്ന തോന്നൽ കൊണ്ടുണ്ടായത്.. പ്രണയങ്ങൾ തന്നു പോയത്.. ഇപ്പൊ രോഗത്തിന്റെ വേദന സമ്മാനിച്ചത്.എല്ലാം അനുഭവിക്കുമ്പോൾ എത്ര നോവുമെന്നോ.. ഉയിര് പറിഞ്ഞു പോകും പോലെ തോന്നും. മറ്റുള്ളവയിൽ നിന്ന് അസുഖത്താലുള്ള ഒറ്റപ്പെടലിന്റെ വ്യത്യാസമെന്താണെന്നോ..? അത് രണ്ടു തരത്തിലും നോവിക്കും. ശരീരത്തിൻ്റെ വേദന കടിച്ചമർത്തിയാലും മനസ് വേദനിച്ചു കൊണ്ടേയിരിക്കും..തിരിച്ചും.! എല്ലാവരേയും സർവ്വേശ്വരൻ കാക്കട്ടെ..!

FEBRUARY 25

ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഇന്നൊരു യാത്ര പോയി.MTTC B.Ed ഒന്നാംവർഷക്കാർ മുഴുവനും ഉണ്ടായിരുന്നു.മായടീച്ചറും ആൻസി ടീച്ചറും ജോജു സാറും ആയിരുന്നുഅധ്യാപക പ്രതിനിധികൾ. സാംസ്കാരിക വകുപ്പിന്റെ ഒരു കലാമ്യൂസിയമാണ് ഗുരു ഗോപിനാഥ് നടനഗ്രാമം.ഗുരു ഗോപിനാഥിന്റെ ശിഷ്യനായ സജീവ് നായർ മോഹിനിയാട്ടത്തിന്റെ മോഹനാംശങ്ങളെപ്പറ്റി ക്ലാസ്സെടുത്തു.

മധുരം പകരുമ്പോൾ...

ഒരാഴ്ചക്കു ശേഷം  ഇന്ന് കോളേജിൽ മടങ്ങിയെത്തിയപ്പോൾ എംഎഡ്കാർ അവരുടെ അസംബ്ലിയിലൂടെ ഞങ്ങളെ സ്വീകരിച്ചു. മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ..അതിന്റെ മധുരം നുകർന്നു കൊണ്ടുള്ള തുടക്കം ഭയങ്കര രസമായിരുന്നു.പതിരുണ്ടോ എന്ന കളി കൂടി ആയപ്പോൾ ഇരട്ടിമധുരം നുണഞ്ഞ അനുഭൂതി.ശേഷം സ്കൂൾ വിശേഷങ്ങളുടെ പെരുമഴയായിരുന്നു.പരസ്പരം എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ.. സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ വിശേഷങ്ങൾ ആറ്റിക്കുറുക്കി എടുത്താൽ അത് ഇതായിരിക്കും.ചുവടെ ചേർക്കുന്ന ചിത്രം ബാക്കി പറയും.. 

പാത്രം അറിഞ്ഞു വിളമ്പുക

ഇന്നാണ് സ്കൂൾ ഇൻഡക്ഷന്റെ അവസാനത്തെ ദിവസം. എൽ.പി സെക്ഷൻ ആണ് ഇന്ന് ഞങ്ങൾക്ക് കിട്ടിയത്.ഒന്നാം ക്ലാസിൽ കയറിയിരുന്നപ്പോൾ ബാല്യത്തിന്റെ സ്മരണകൾ വന്ന് വല്ലാതെ അലട്ടി.കുരുന്നുകൾ അതിലേറെ സന്തോഷിപ്പിച്ചു. മലയാളഭാഷയോട് ഇത്രയും ആത്മാർത്ഥതയുള്ള ഒരു എൽ.പി സ്കൂൾ ടീച്ചറിനെ  കണ്ടെത്താൻ കഴിഞ്ഞതിൽ  വളരെ സന്തോഷം തോന്നി.കുഞ്ഞുങ്ങളെ ഉച്ചാരണശുദ്ധിയോടെ സംസാരിക്കാൻ ടീച്ചർ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നി.  കാരണം കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ. പാത്രം അറിഞ്ഞു വിളമ്പാൻ കഴിവുള്ളവരായിരുന്നു അവിടുത്തെ ഓരോ ടീച്ചേഴ്സും.എല്ലാവരോടും സ്നേഹം തോന്നി. അധ്യാപകരുടെ ഫീഡ്ബാക്ക് വാങ്ങി ഇന്ന് ബഥനി സ്കൂളിന്റെ പടിയിറങ്ങി .

നാലാമത്തെ ദിവസം

ഇന്നാണ് ഞങ്ങൾ ബഥനി ടീമിന് ക്ലാസ്സെടുക്കാൻ ഒരു അവസരം ലഭിച്ചത്.ഒമ്പതാം ക്ലാസ്സായിരുന്നു എനിക്ക് കിട്ടിയത്.അതേ പ്രാർത്ഥന എന്ന പാഠമാണ് ഞാൻ എടുത്തത്.'സമൃദ്ധിയേറും തോറും എളിമയുള്ളവരാവുക ' അന്യരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുക എന്നിങ്ങനെയുള്ള ആശയങ്ങൾ കവിതയിൽ ഉൾക്കൊള്ളുന്നു. സ്വപ്നത്തിലേക്ക് ഒരു ചുവട് വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്  ഞാനിന്ന്😊😊

പറയുവാനുണ്ട് പൊൻ ചെമ്പകം പൂത്ത....

" പറയുവാനുണ്ട് പൊൻ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും "              സന്ദർശനം (ബാലചന്ദ്രൻ ചുള്ളിക്കാട്) ഇന്ന് ഹരിതമോഹനം എന്ന കഥ വായിച്ചു.അപ്പൊ തോന്നിയതാ ഈ പൂക്കളൊക്കെ കാണണമെന്ന്. 

നനവ്

ഇന്നെന്റെ ഏറ്റവും വലിയ വിശേഷം പ്രജിതയുടെ ബ്ലോഗ് വായിക്കാൻ കഴിഞ്ഞതാണ്.എത്ര നല്ല ഭാഷയാണ് ആ കുട്ടീടെ..വായിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിലൊലൊരു നനവ്  പടർന്നിരുന്നു...