20/11/21 ശനിയാഴ്ച ആയത് കൊണ്ട് തന്നെ ഹോസ്റ്റലിലെ 80% കുട്ടികളും നാട്ടിൽ പോയി.വെള്ളിയാഴ്ച തന്നെ കൊഴിഞ്ഞു പോക്ക് തുടങ്ങിയിരുന്നു.സത്യം പറഞ്ഞാൽ ശനി, ഞായർ ദിവസങ്ങൾ എത്ര വിരസമായിരുന്നെന്നോ.വായിക്കാൻ ഒരു പുസ്തകം പോലും എടുത്തിട്ട് വരാഞ്ഞതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.തീറ്റയും ഉറക്കവും മൊബൈൽ ഫോണും ആയിരുന്നു നേരമ്പോക്കുകൾ. ഞായറാഴ്ച, അതായത് ഇന്ന് വൈകുന്നേരം മുതൽ കുട്ടികൾ തിരികെ എത്താൻ തുടങ്ങി. ഞങ്ങളുടെ റൂം മേറ്റ് ആര്യ (ബി.എ ഇക്കണോമിക്സ്) വന്നപ്പോൾ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നു. നഗ്നരും നരഭോജികളും എന്ന വേണുവിന്റെ (ഛായാഗ്രാഹകൻ) യാത്രാവിവരണമാണ് അവളെനിക്ക് വായിക്കാനായി കൊണ്ട് തന്നത്. ഈ പുസ്തകം ,പലായനത്തിന്റെ പാതകളിൽ അവസാനിക്കാത്ത യാത്രകൾ ചെയ്യാൻ നിർബന്ധിതരായവർക്ക് സമർപ്പിക്കപ്പെട്ട താണ്.'വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമ്മയെഴുത്ത്' എന്നാണ് ജി.ആർ. ഇന്ദുഗോപൻ പുസ്തകത്തെപ്പറ്റി എഴുതിയിരിക്കുന്നത്. എന്റെ മടുപ്പിക്കുന്ന വൈകുന്നേരത്തെ രസകരമാക്കിയത് ഈ പുസ്തകമാണ്.പച്ച മനുഷ്യർക്കിടയിലൂടെ സഞ്ചരിക്കാനുള്ള ഒരു അവസരം കിട്ടിയ സന്ത...