ജനുവരി ഒരു ഓർമ്മ...!
ഇന്ന് ജനുവരിയുടെ അവസാന ദിവസമാണ്. ഒരു മാസത്തിന്റെ അവസാനം വന്നിരിക്കുന്നത് ഒരാഴ്ചയുടെ തുടക്കത്തിൽ 🤭🤭 എന്താല്ലേ ? ഇന്ന് ആദ്യത്തെ ക്ലാസ് പ്രിൻസിപ്പൽ സാർ എടുത്തു. ഓൺലൈൻ തോന്നുന്നില്ല. നെറ്റ്‌വർക്ക് വല്ലാത്തെ തൊല്ലയാണ് . സാറിന്ന് ക്ലാസിന്റെ റിവ്യൂ പറയാൻ വിളിച്ചത് എന്നെ ആയിരുന്നു. ആരേലും ഒന്നു പറഞ്ഞിരുന്നേൽ എല്ലാം കൂടി കണക്ട് ചെയ്ത് എടുക്കാരുന്നൂന്ന് കരുതിയിരിക്കുമ്പോഴാണ് സാറിന്റെ വിളി . ഒള്ളത് പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ പിന്നീട് ഓർത്തു വേണ്ടാരുന്നൂന്ന്. കേട്ടതൊക്കെ അങ്ങ് പറഞ്ഞാ മതിയാരുന്നു. അന്ന് ജിബി ടീച്ചറുടെ ക്ലാസിലും പറ്റിയത് ഇത് തന്നെ ആയിരുന്നു. ഇനി ഈ മണ്ടത്തരം ആവർത്തിക്കില്ലെന്ന് അന്നേ ശപഥം ചെയ്തതാ പക്ഷേ, ഇന്ന് വെപ്രാളം കാരണം ഞാനതങ്ങ് പോയി🥴. ഇനി പക്ഷേ ഞാൻ ഇത് ആവർത്തിക്കില്ല. സത്യം ..! സത്യം.. ! സത്യം ..! കേട്ടതങ്ങ് പറയും. അത്ര തന്നെ. രണ്ടാമത്തെ പിരിയഡ് ഓപ്ഷണൽ ആയിരുന്നു. ഇന്നത്തെ ചിന്താവിഷയം ഞാനാണ് അവതരിപ്പിച്ചത്. " ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം" ആയിരുന്നു വിഷയം. പ്രായഭേദമെന്യേ മലയാളികൾ എല്ലാവരും ലൈംഗിക വിദ്യാഭ്യാസം നേടണം എന്ന അഭിപ്രായത്തി...