Posts

Showing posts from February, 2022

മധുരം പകരുമ്പോൾ...

Image
ഒരാഴ്ചക്കു ശേഷം  ഇന്ന് കോളേജിൽ മടങ്ങിയെത്തിയപ്പോൾ എംഎഡ്കാർ അവരുടെ അസംബ്ലിയിലൂടെ ഞങ്ങളെ സ്വീകരിച്ചു. മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ..അതിന്റെ മധുരം നുകർന്നു കൊണ്ടുള്ള തുടക്കം ഭയങ്കര രസമായിരുന്നു.പതിരുണ്ടോ എന്ന കളി കൂടി ആയപ്പോൾ ഇരട്ടിമധുരം നുണഞ്ഞ അനുഭൂതി.ശേഷം സ്കൂൾ വിശേഷങ്ങളുടെ പെരുമഴയായിരുന്നു.പരസ്പരം എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ.. സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ വിശേഷങ്ങൾ ആറ്റിക്കുറുക്കി എടുത്താൽ അത് ഇതായിരിക്കും.ചുവടെ ചേർക്കുന്ന ചിത്രം ബാക്കി പറയും.. 

പാത്രം അറിഞ്ഞു വിളമ്പുക

Image
ഇന്നാണ് സ്കൂൾ ഇൻഡക്ഷന്റെ അവസാനത്തെ ദിവസം. എൽ.പി സെക്ഷൻ ആണ് ഇന്ന് ഞങ്ങൾക്ക് കിട്ടിയത്.ഒന്നാം ക്ലാസിൽ കയറിയിരുന്നപ്പോൾ ബാല്യത്തിന്റെ സ്മരണകൾ വന്ന് വല്ലാതെ അലട്ടി.കുരുന്നുകൾ അതിലേറെ സന്തോഷിപ്പിച്ചു. മലയാളഭാഷയോട് ഇത്രയും ആത്മാർത്ഥതയുള്ള ഒരു എൽ.പി സ്കൂൾ ടീച്ചറിനെ  കണ്ടെത്താൻ കഴിഞ്ഞതിൽ  വളരെ സന്തോഷം തോന്നി.കുഞ്ഞുങ്ങളെ ഉച്ചാരണശുദ്ധിയോടെ സംസാരിക്കാൻ ടീച്ചർ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നി.  കാരണം കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ. പാത്രം അറിഞ്ഞു വിളമ്പാൻ കഴിവുള്ളവരായിരുന്നു അവിടുത്തെ ഓരോ ടീച്ചേഴ്സും.എല്ലാവരോടും സ്നേഹം തോന്നി. അധ്യാപകരുടെ ഫീഡ്ബാക്ക് വാങ്ങി ഇന്ന് ബഥനി സ്കൂളിന്റെ പടിയിറങ്ങി .

നാലാമത്തെ ദിവസം

Image
ഇന്നാണ് ഞങ്ങൾ ബഥനി ടീമിന് ക്ലാസ്സെടുക്കാൻ ഒരു അവസരം ലഭിച്ചത്.ഒമ്പതാം ക്ലാസ്സായിരുന്നു എനിക്ക് കിട്ടിയത്.അതേ പ്രാർത്ഥന എന്ന പാഠമാണ് ഞാൻ എടുത്തത്.'സമൃദ്ധിയേറും തോറും എളിമയുള്ളവരാവുക ' അന്യരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുക എന്നിങ്ങനെയുള്ള ആശയങ്ങൾ കവിതയിൽ ഉൾക്കൊള്ളുന്നു. സ്വപ്നത്തിലേക്ക് ഒരു ചുവട് വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്  ഞാനിന്ന്😊😊

പറയുവാനുണ്ട് പൊൻ ചെമ്പകം പൂത്ത....

Image
" പറയുവാനുണ്ട് പൊൻ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും "              സന്ദർശനം (ബാലചന്ദ്രൻ ചുള്ളിക്കാട്) ഇന്ന് ഹരിതമോഹനം എന്ന കഥ വായിച്ചു.അപ്പൊ തോന്നിയതാ ഈ പൂക്കളൊക്കെ കാണണമെന്ന്. 

നനവ്

ഇന്നെന്റെ ഏറ്റവും വലിയ വിശേഷം പ്രജിതയുടെ ബ്ലോഗ് വായിക്കാൻ കഴിഞ്ഞതാണ്.എത്ര നല്ല ഭാഷയാണ് ആ കുട്ടീടെ..വായിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിലൊലൊരു നനവ്  പടർന്നിരുന്നു...

പള്ളിക്കൂടത്തിലേക്ക്...

Image
ഇന്നായിരുന്നു പള്ളിക്കൂടത്തിലേക്കുള്ള ആദ്യത്തെ ദിവസം.അതായത് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ആദ്യ ദിവസം.എന്റെ ഗ്രൂപ്പിന് ബഥനി നവജീവൻ ഹയർസെക്കൻഡറി സ്കൂളാണ്. രാവിലെ 8മണിക്കു തന്നെ ഞങ്ങളെല്ലാവരും എത്തി.സ്കൂൾ സന്ദർശനം  മാത്രമായിരുന്നു ഇന്ന്.സ്കൂളിന്റെ അന്തരീക്ഷവുമായി പരിചയപ്പെടുക എന്നതായിരുന്നു ഇന്നത്തെ ദൗത്യം.അത് ഭംഗിയായി തന്നെ ഞങ്ങൾ നിർവ്വഹിച്ചു. ഇത്രയും മനോഹരമായ ഒരു ദിവസം MTTC യിൽ പോലും ഉണ്ടായിട്ടില്ല. ഇന്നലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞു.മലയാളം ഓപ്ഷണലിലെ അനീഷ ചെയർ പേഴ്സണും സോഷ്യൽ സയൻസ് ഓപ്ഷണലിലെ അരവിന്ദ് വൈസ്.ചെയർപേഴ്സണും ആയി.ഞാൻ യൂണിയനിലെ വനിതാ പ്രതിനിധിയാണ്.തിഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് മായടീച്ചർ ക്ലാസ്സെടുത്തു.അത് കഴിഞ്ഞ് നേരേ ചെന്ന് സ്കൂൾ വിസിറ്റിന്റെ ഹാജർ ബുക്ക് അതാത് ഗ്രൂപ്പിന്റെ ലീഡറും അസി.ലീഡറും കൂടി പ്രിൻസിപ്പാളിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങി.   CBSC സ്കൂളിനെയാണ് ഞാൻ നിസ്സാരമായി പള്ളിക്കൂടം എന്ന് പറഞ്ഞത്.ഞങ്ങൾ മലയാളം അധ്യാപകവിദ്യാർത്ഥികളെ സഹായിക്കുന്നതിന് നിയുക്തയായിരിക്കുന്നത് ജയലക്ഷ്മി ടീച്ചർ ആയിരുന്നു.അടുത്ത ദിവസം ക്ലാസ് നിരീക്ഷിക്കാൻ അവസരം തരാമെന്ന് ...

മാർ.തിയോഫിലസിലെ പ്രണയദിനം❤️❤️❤️❤️

Image
ബഷീറിന്റെ മതിലുകൾ എന്ന നോവലിലെ നാരായണിയെ ഓർത്തു കൊണ്ടാണ് ഈ പ്രണയദിനം ആരംഭിച്ചത്.പരസ്പരം ഒരു നോക്ക് കാണാതെ ശബ്ദത്തിലൂടെ മാത്രം പ്രണയിച്ച അവരൊക്കെ ആയിരിക്കുമല്ലേ കാത്തിരിപ്പിന്റെ തീവ്രമായ അനുഭൂതി അറിഞ്ഞിട്ടുണ്ടാവുക..അത് പറയുമ്പോൾ  എത്രയെത്ര പ്രണയകഥകളിലെ കഥാപാത്രങ്ങളാണ്  മനസ്സിലൂടെ ഓടിപ്പാഞ്ഞുപോകുന്നത്... മനുഷ്യർക്ക് എല്ലാക്കാലവും ഇങ്ങനെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയാൻ സാധിക്കട്ടെ.!                   ഇന്ന് ആദ്യത്തെ പീരിയഡ്  ഓപ്ഷണൽ ആയിരുന്നു.ഹിജാബിനെച്ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇന്നത്തെ ചിന്താവിഷയമായി ഗംഗ ഇന്നവതരിപ്പിച്ചത്.വലിയ ചർച്ചകൾക്കൊന്നും അത് വഴിവെച്ചില്ലെന്നുള്ളതാണ് മറ്റൊരു സത്യം.ഇതൊക്കെ തന്നെ കാണിക്കുന്നത് പലരുടെയും നിസംഗത നിറഞ്ഞ മനോഭാവമാണ്.അതിപ്പോ കർണാടകത്തിലല്ലേ നമ്മളെന്തിനതൊക്കെ ശ്രദ്ധിക്കണം?  എന്നിങ്ങനെയുള്ള പല ചിന്തകളും വലിച്ചെറിയേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.സഹപാഠികളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരിൽ ശത്രുക്കളായി കാണേണ്ടി വരുന്ന സാമൂഹിക പരിതസ്ഥിതി വരുത്തിയ രാഷ്ട്രീയ പാർട്ടികളും ...
Image
ഇന്ന് ഫെബ്രുവരി 11 വെള്ളിയാഴ്ച, ആദ്യത്തെ  പീരിയഡ് ജിബി ടീച്ചറുടേതായിരുന്നു.  ഹൃദയസ്പർശിയായ  പ്രാർത്ഥനയോടെ ആയിരുന്നു ക്ലാസ് ആരംഭിച്ചത് ഒരു പോസിറ്റീവ് എനർജി ക്ലാസ്സിൽ മുഴുവനും നിറഞ്ഞു നിന്നു . ഇംഗ്ലീഷ് ഓപ്ഷണലിലെ  ആതിരയുടെ മനോഹരമായ ശബ്ദത്തിലൂടെ ആ പ്രാർത്ഥനാ ഗാനത്തിലെ വരികൾ ഏവരുടെയും ഹൃദയത്തെ സ്പർശിച്ചു. തലച്ചോറിന്റെ ഇടത് - വലത് വശങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ടീച്ചർ പറഞ്ഞു. ഗ്രൂപ്പ് ചർച്ച, ആർട്ട് ആന്റ് തീയറ്റർ ക്ലാസ് , ഓപ്ഷണൽ എന്നിവയൊക്കെ ആയിരുന്നു ഇന്നത്തെ പ്രത്യേകതകൾ .

10/02/2022

Image
ഇത് ഒരു പുതിയ തുടക്കമാണ്. എല്ലാം മടുത്ത് ഉപേക്ഷിച്ച്   പോകാൻ ഊർജ്ജം ഉൾക്കൊണ്ട പുതിയ പ്രയാണം. മടുപ്പേറിയ കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ക്ലാസിന് പോയി. സെമിനാറുകൾ ആയിരുന്നു. ജോജു സാർ , മായ ടീച്ചർ 1 ബനഡിക്ട് സർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ക്ലബ്ബുകളുടെ രൂപീകരണയോഗം ഉച്ച കഴിഞ്ഞ് നടത്തി.