Posts

Showing posts from August, 2022

പറഞ്ഞു തീരാത്ത വിശേഷങ്ങൾ

Image
ശരിക്കും 11ന് എഴുത്ത് നിർത്തിയതാ ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞു.ഇതിനിടയിൽ എന്തെല്ലാം വിശേഷങ്ങൾ നടന്നു. അന്നുമുതൽ MTTC ശരിക്കും ഫ്രീഡം വാൾ ചെയ്യുന്ന തിരക്കിലായിരുന്നു.ഒടുവിൽ എത്ര മനോഹരമായാണ് കൂട്ടുകാർ അത് തീർത്തത്❤️. സ്വാതന്ത്ര്യദിനത്തിന് പതാക ഉയർത്തൽ കഴിഞ്ഞ് ഞങ്ങൾ മലയാളംകാർ ഒരു കല്യാണം കൂടി.   ഉച്ചകഴിഞ്ഞ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കേരള വേടർ സമാജത്തിന്റെ ഭാഗമായ ഇളമാട് ആർ ചെല്ലപ്പൻ സ്മാരക തൊഴിൽ പരിശീലന ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.  കനകക്കുന്ന് കൊട്ടാരത്തിൽ ഉയർത്തിയ ദേശീയ പതാക കാണാൻ കഴിഞ്ഞു.ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മനോഹരമായ ഒരു കാഴ്ച കാണുന്നത്.  ആഗസ്റ്റ് പതിനാറിനാണ് MTTC സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തിയത്.പ്രശസ്ത ജേർണലിസ്റ്റ് മാതു സജി മാം ആണ് ഉദ്ഘാടനത്തിന് എത്തിയത്. വളരെ മനോഹരമായ പ്രസംഗമായിരുന്നു മാമിൻ്റേത്.ജനാധിപത്യവ്യവസ്ഥിതിയിൽ സാധാ...

നൈപുണ്യം

Image
രാവിലെ ജോർജ്ജ് സർ യോഗ  പ്രാണായാമത്തിലാണ് തുടങ്ങിയത്.വൈകുന്നേരം ശ്രീദേവി ടീച്ചർ എയ്റോബിക്സിൽ ക്ലാസ് അവസാനിപ്പിച്ചു.ഇടയിൽ ജോജു സാറിന്റെ ക്ലാസിൽ ജീവിത നൈപുണി നേടുന്നതിനുള്ള കുറച്ചു കാര്യങ്ങൾ സംസാരിക്കുകയുണ്ടായി.ഒരു ദിവസം പോലും പാഴാകാൻ അനുവദിക്കരുത്.ഒരു ചെറിയ കാര്യത്തിലെങ്കിലും അറിവു നേടാത്ത ദിവസം പാഴായ ദിവസമാണ്.ചെയ്യുന്ന കാര്യങ്ങളിൽ പ്രതിബദ്ധതയില്ലെങ്കിൽ ചെയ്യുന്ന പ്രവൃത്തിക്ക് അർത്ഥമുണ്ടാകില്ല.എന്നൊക്കെയുള്ള കാര്യങ്ങളും ജോജു സർ ഓർമ്മിപ്പിച്ചു.

അദ്വിതീയമായ ദിവസം

Image
കോളേജ് യൂണിയൻ അദ്വിതീയ, ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ ഇന്നായിരുന്നു. ഉത്ഘാടകൻ ബഹു.തോമസ്കുട്ടി സർ ആയിരുന്നു.  ആമുഖ പ്രഭാഷണം നടത്തിയ ബനഡിക്ട്  സർ യുദ്ധവിരുദ്ധ സദസ്സ് എന്ന പേരിനെ വിമർശിച്ചു കൊണ്ടാണ്  സംസാരിച്ചു തുടങ്ങിയത്.സമാധാനത്തിന് പ്രാധാന്യം കൊടുക്കുന്ന പേര് ഉണ്ടായിരുന്നെങ്കിൽ എന്നദ്ദേഹം അഭിലഷിച്ചു. ഡോ.തോമസ് കുട്ടി സർ സംസാരിച്ചപ്പോൾ ആവശ്യത്തിന് എല്ലാം ഉണ്ട്.അത്യാഗ്രഹത്തിനാണ് ഇല്ലാത്തത് എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പറയുകയുണ്ടായി. അജ്ഞതക്കും പട്ടിണിക്കും എതിരേയാണ് പോരാടേണ്ടത്. എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നെ എങ്ങനെ ചിലവഴിക്കാൻ എന്നതിനേക്കാൾ എനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് അപകടകരമായതെന്ന് ജോജു സർ പറഞ്ഞു .നഷ്ടം സഹിച്ചും സമാധാനം പങ്കുവെക്കാൻ കഴിയുന്ന സംസ്കാരം വളരട്ടെ എന്ന് സർ ആശംസിക്കുകയുണ്ടായി. "അവനവനാത്മ സുഖത്തിനായാചരിപ്പതപരന്ന് സുഖത്തിനായ് വരേണം" എന്നുള്ള  ഗുരുവിന്റെ വാക്കുകൾ കൂടി പറഞ്ഞുകൊണ്ടാണ് സർ അവസാനിപ്പിച്ചത്. തോമസ് കുട്ടി സാറിന്റെ ക്ലാസ്സ് വളരെ നല്ലതായിരുന്നു.ഒരുപാട് അറിവുകൾ അദ്ദേഹം പങ്കുവെച്ചു.ഏറ...

Food For Love

Image
മാർതിയോഫിലസ്സിൽ  നിന്നുള്ള പൊതിച്ചോറ് വിതരണം പുനരാരംഭിച്ചപ്പോൾ

സൂക്ഷ്മ പാഠാസൂത്രണം 2022

05/08/22 വെള്ളിയാഴ്ച മുതൽ ഞങ്ങളുടെ മൈക്രോടീച്ചിംഗ് ആരംഭിച്ചു.അനീഷയും അഭിരാമിയുമാണ് സംരംഭം ഉത്ഘാടനം ചെയ്തു വെച്ചത്.അവരുടെ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ എങ്ങനെ  ചെയ്യണമെന്ന് ഞങ്ങൾക്ക് ഒരു ധാരണ കിട്ടിയിരുന്നു.  ഇന്ന് 08/08/22 തിങ്കളാഴ്ച ഞാനുൾപ്പെടെ ആറുപേർ ക്ലാസെടുത്തു.വൈകുന്നേരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക മേളക്ക് പോയിരുന്നു.

18/03/22

Image
പഠനയാത്രാദിനം ആശാൻ സ്മാരകം മുതൽ കാപ്പിൽ വരെ. ആ മഹാപ്രതിഭയുടെ കുടിലിനു മുൻപിൽ നിന്നപ്പോൾ എന്തെന്നില്ലാത്തൊരു നിർവൃതിയായിരുന്നു. മുറ്റത്തെ കല്ലുകൾക്ക് പോലും എന്തൊരു തണുപ്പാണ്.. അങ്ങനെ ഒന്നാമിടം പൂർത്തിയാക്കി.രണ്ടാമിടം സാമ്പ്രാണിക്കോടി ആയിരുന്നു. അത്ഭുതം തന്നെയാണ് അവിടം...