Posts

Showing posts from January, 2023

നാലാം വാരം

 ബിഎഡിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒന്ന് പ്രാർത്ഥിക്കാൻ പോലും മറന്നു പോകുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അത് ഈ സ്കൂളിൽ വന്നതിനുശേഷം മാറിക്കിട്ടി. ദിവസവും രാവിലെയുള്ള പ്രാർത്ഥന എനിക്ക് വളരെയേറെ ആശ്വാസം പകരുന്നതായിരുന്നു. 24/01/23 ചൊവ്വാഴ്ച ദിവസം ഓപ്ഷനലിന്റെ രണ്ടാമത്തെ അബ്സർവേഷൻ വന്നു കുട്ടികളുടെ നോട്ട്ബുക്ക് പരിശോധിച്ചു. സബ്സ്റ്റ്യൂഷൻ ഡ്യൂട്ടികൾ ചെയ്തു. വ്യാഴാഴ്ച റിപ്പബ്ലിക് ഡേ ആയിരുന്നതുകൊണ്ട് ക്ലാസ് ഉണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിൽ നിന്നും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരേഡിന് കൊണ്ടുപോയിട്ടുണ്ടായിരുന്നു. അവിടെ ദേശഭക്തിഗാനം മത്സരത്തിനും സ്കൂളിലെ കുട്ടികളെ തയ്യാറാക്കിയിരുന്നു. 27/01/23 വെള്ളിയാഴ്ച എനിക്ക് രണ്ടു പിരീഡ് ഉള്ള ദിവസമാണ് നാരായൻ്റെ തേൻവരിക്ക എന്ന പാഠഭാഗം തുടങ്ങിവച്ചു.സബ്സ്റ്റ്യൂഷൻ ക്ലാസുകളിൽ കയറുന്നത് സന്തോഷകരമായി തോന്നിത്തുടങ്ങി. 7E യാണ് എൻ്റെ ഫേവറേറ്റ് ക്ലാസ് . വളരെ നല്ല കുട്ടികളായിരുന്നു അവർ. വൈകുന്നേരം ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. അവിടെയും കുറച്ചുനേരം കുട്ടികളുമായി ഗെയിം ഒക്കെ കളിച്ചു അവരെ വിളിച്ചിരുത്തുകയാണ് ചെയ്തത് . സ്കൂളിൽ എത്തിയിട്ട് നാല് ആഴ്ചകളോളം...

മൂന്നാം വാരം

 തിങ്കളാഴ്ച നെറ്റിന് അപ്ലൈ ചെയ്തു. ചൊവ്വാഴ്ച ദിവസം രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തീർത്തു ബുധനാഴ്ച അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന് തൊട്ടുമുമ്പിലുള്ള പ്രവേശകമായി കൊടുത്തിട്ടുള്ള പണ്ടത്തെ പാട്ടുകൾ എന്ന കവിതാ ശകലം പഠിപ്പിച്ചു.വ്യാഴാഴ്ച ദിവസം  പ്രിൻസിപ്പൽ ഒബ്സർവേഷന് വന്നിരുന്നു. സർ അന്നു തന്നെ  റെക്കോർഡുകൾ സൈൻ ചെയ്തു തന്നു. 20/01/23 വെള്ളിയാഴ്ച ജോർജ് സാർ ഫിസിക്കൽ എജുക്കേഷൻ ഒബ്സർവേഷൻ വന്നു. യോഗ പഠിപ്പിക്കുകയായിരുന്നു ചെയ്തത്. ഒരാഴ്ച എത്ര വേഗമാണ് കടന്നുപോയത്. പ്രിൻസിപ്പലിന്റെ ഒബ്സർവേഷനും ഫിസിക്കൽ എജുക്കേഷൻ ഒബ്സർവേഷനുമൊക്കെയായി ഈയാഴ്ച വളരെ വേഗം കടന്നു പോയി.

രണ്ടാം വാരം

 പുതിയ ആഴ്ചയുടെ തുടക്കം വളരെ നന്നായിരുന്നു സ്കൂളിലെ രാവിലത്തെ പ്രാർത്ഥന എന്നും പോസിറ്റീവ് എനർജി പകരുന്ന ഒന്നാണ്. ഈ ഒരാഴ്ചയിൽ ചൊവ്വാഴ്ച ദിവസം തന്നെ ആദ്യത്തെ പാഠം പഠിപ്പിച്ചു തീർത്തു. അഞ്ചുദിവസമാണ് എനിക്ക് ഒരു പാഠഭാഗം തീർക്കാൻ വേണ്ടി വന്നത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പിടിഎ മീറ്റിംഗ് ആയിരുന്നു. ഇതേ ദിവസം തന്നെയാണ് ലഞ്ച് ഡ്യൂട്ടിക്ക് ഞാൻ ആദ്യമായി പോകുന്നത് കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക എന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു പ്രവർത്തിയായി എനിക്ക് തോന്നി. 12/01/23 വ്യാഴാഴ്ച ഫസ്റ്റ് ഒബ്സർവേഷന് വന്നു. സാറിനോടൊപ്പം തന്നെ ജോജു സാറും എത്തിയിരുന്നു അതുകൊണ്ട് എൻറെ ഓപ്ഷണൽ ഒബ്സർവേഷനും ജനറൽ ഒബ്സർവേഷനും ഒറ്റ പിരീഡിൽ തന്നെ കഴിഞ്ഞു. 13/02/23 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം സെൻ്റ് തോമസ്, നവജീവൻ, സെന്റ്  ഗൊരേറ്റീസ്  എന്നീ  സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ  പങ്കെടുത്ത റാലി ഉണ്ടായിരുന്നു. ചിത്രം എടുക്കാൻ കഴിയാത്തതിൽ വളരെയധികം വിഷമം തോന്നി ഏറ്റവും ഭംഗിയായി റാലിക്ക് പങ്കെടുത്തത് സെന്റ് ഗൊരേറ്റീസിലെ കുട്ടികൾ തന്നെയായിരുന്നു.
 ഇന്നും ക്ലാസ് ഉണ്ടായിരുന്നു. പതിവുപോലെ 9 .10 ന് ഓഫീസ് റൂമിൽ പ്രാർത്ഥന ഉണ്ടായിരുന്നു. ശരിക്കും ഇന്നാണ് ആ പ്രാർത്ഥനയുടെ ഉള്ളടക്കം ഞാൻ ശ്രദ്ധിക്കുന്നത്. മനസ്സിന് ആശ്വാസവും ശാന്തിയും പകരാൻ കഴിയുന്ന പ്രാർത്ഥന വരികൾ എന്നെ കൂടുതൽ ആകർഷിച്ചു രണ്ടാമത്തെ പിരീഡ് ആയിരുന്നു എൻ്റെ ക്ലാസ്. ഇന്ന് ഫസ്റ്റ് ഇന്റർവെൽ ഡ്യൂട്ടി ഉണ്ടായിരുന്നു. കവിയും സമൂഹജീവി എന്ന പാഠഭാഗമാണ് പഠിപ്പിക്കാൻ തുടങ്ങിയത്. ജോസഫ് മുണ്ടശ്ശേരിയെ പരിചയപ്പെടുത്തി പാഠഭാഗവും ഒന്ന് പരിചയപ്പെടുത്താനാണ് ഇന്ന് കഴിഞ്ഞത്.

ഒന്നാം വാരം

Image
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെടുകയും ചെയ്യേണ്ടുന്ന ഡ്യൂട്ടികൾ ഒക്കെ ചിട്ടപ്പെടുത്തുകയുമാണ് ചെയ്തത്. ആദ്യത്തെ ക്ലാസ് കുട്ടികളെ പരിചയപ്പെടുന്നതിനായി വിനിയോഗിച്ചു.52 കുട്ടികളാണ് ആകെ ക്ലാസിൽ ഉണ്ടായിരുന്നത്. അനന്തിത രാജേഷ് എന്ന കുട്ടിയാണ് ക്ലാസ് ലീഡർ. ആൻ തോമസ് ക്ലാസിന്റെ ടെക്നിക്കൽ  (ലാപ്ടോപ്പ്,പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള) ലീഡർ ആയിരുന്നു. കുട്ടികളെ നന്നായി പരിചയപ്പെടുന്നതിനും അവരുടെ ഭാഷാ പ്രാവീണ്യം അറിയുന്നതിനും അവരെക്കുറിച്ചും അവരുടെ നാടിനെക്കുറിച്ചും ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു. നാടിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ച് അവർ കുറിപ്പെഴുതി.

പുതിയ വാതായനങ്ങൾ..

Image
January 5 2023 പാഠ്യപദ്ധതിയുടെ ഭാഗമായ അധ്യാപന പരിശീലനം ഇന്നുമുതൽ ആരംഭിക്കുകയാണ്. എനിക്ക് പ്രാക്ടീസിനായി അവസരം ലഭിച്ചത് സെൻ്റ് ഗൊരേറ്റീസ് എച്ച്.എസ്.എസിലാണ്.16 പേർ അടങ്ങുന്നതാണ് ഞങ്ങളുടെ ടീം. ടീം ലീഡറായി തിരഞ്ഞെടുത്തത് അനു ലക്ഷ്മിയെയും അസിസ്റ്റന്റ് ലീഡറായി തിരഞ്ഞെടുത്തത് എമി ചിന്നു ചാക്കോയെയും ആണ്. മലയാള വിഭാഗത്തിൽനിന്ന് ഞാനും സൂര്യ ആർ എസ് നായരും ആണ് ഈ സ്കൂളിൽ നിയമിക്കപ്പെട്ടത്. ഞങ്ങൾ ക്ലാസ് തിരഞ്ഞെടുത്തപ്പോൾ എനിക്ക് ഒമ്പതാം ക്ലാസും സൂര്യയ്ക്ക് എട്ടാം ക്ലാസും ആണ് കിട്ടിയത്. 9 ഡി ആയിരുന്നു എൻ്റെ ക്ലാസ്. പെൺകുട്ടികൾ മാത്രമുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസ് ആയിരുന്നു 9 ഡി. ലോലിതാ ജോർജ് എന്നാണ് എൻ്റെ കൺസേൺ ടീച്ചറുടെ പേര്. സിസ്റ്റർ. അക്വീന ആണ് സ്കൂൾ പ്രിൻസിപ്പൽ. ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ എങ്ങനെയെല്ലാം പെരുമാറണം എന്നും ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്ന അവസ്ഥ എന്താണെന്നുള്ളതിനെക്കുറിച്ചും എല്ലാം കുറെ നേരം ഞങ്ങളോട് സംസാരിച്ചതിനു ശേഷം സ്കൂളിൽ എന്തൊക്കെ ഡ്യൂട്ടികൾ ആണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുള്ളതിനെപ്പറ്റിയും സിസ്റ്റർ പറഞ്ഞു തന്നു....