Posts

Showing posts from December, 2021

പരിശ്രമിച്ചീടുകിൽ എന്തിനെയും വശത്തിലാക്കാo

Image
NAAC നെ വശത്താക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് MTTC . ക്ലാസ് മുറികൾ കഴുകി  ശുദ്ധമാക്കി. കുട്ടികൾ തങ്ങളുടെ working model പ്രദർശിപ്പിച്ചു. NAAC മൂക്കും കുത്തി വീഴും.     മലയാളം നോട്ടീസ് ബോർഡ്.

കലാശക്കൊട്ട് !!!!!

09-12-21 വ്യാഴം ഇന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. സഹജീവികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു നല്ല സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെയൊരു മഹാഭാഗ്യമാണ്.MTTC Field Visit ന്റെ ഭാഗമായി ഇന്ന് വട്ടപ്പാറ ശാന്തി മന്ദിരം സന്ദർശിക്കാൻ സാധിച്ചു.യഥാർത്ഥത്തിൽ ജോജു ജോൺ എന്ന മനുഷ്യസ്നേഹിയായ  അധ്യാപകൻ ഞങ്ങളുടെ പോസിറ്റീവ് എനർജിയുടെ ഖനിയാണ്.ശാന്തിമന്ദിരത്തിലേക്കും തിരിച്ചും ഉള്ള യാത്രയിൽ ഞങ്ങളോടൊപ്പം കൂടിയ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സന്തോഷ് എന്ന സാറാണ് ശാന്തിമന്ദിരത്തിന്റെ നടത്തിപ്പ്. ഏകദേശം 150 ഓളം ആളുകൾ അവിടെ താമസിക്കുന്നുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവരും അസുഖം ഭേദമായിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവരുമായ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു. അവരുടെ ഒരു ദിവസത്തെ സജീവമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാട്ടും ഡാൻസും അവരിൽ ചിലർക്കെങ്കിലും ആസ്വദിക്കാൻ സാധിച്ചു. ഏറെയാന്നും അല്ലെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സഹായിക്കാൻ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു.  സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന അവർക്ക് നേരെ ഒരു ചെറിയ പുഞ്ചിരിയെങ്...

NAACന്റെ MOC സന്ദർശനം

Image
8-12-21 ബുധൻ നാക്കിന്റെ മോക്ക് വിസിറ്റ് പ്രമാണിച്ച് ഇംഗ്ലീഷുകാർ നടത്തിയ അസംബ്ലി ഹിറ്റായി.കൗതുകവാർത്തകളിൽ കൗതുകം നിറച്ച് ഓസ്റ്റിൻ കോളേജിന്റെ മനസ്സ് കവർന്നു. NAAC വിസിറ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ് MTTC.

മികവ് തെളിയിച്ച് ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥികൾ..

Image
03-12-21 വെള്ളി       ഇന്നുമുതൽ ഒന്നാംവർഷ ബി.എഡ് വിദ്യാർത്ഥികളുടെ ടാലന്റ് ഷോ ആരംഭിച്ചു.ഇംഗ്ലീഷ് ഓപ്ഷണൽ ആയിരുന്നു ആദ്യത്തെ അങ്കം കുറിച്ചത്.വളരെ ഗംഭീരമായ തുടക്കം.പാട്ടും ഡാൻസും ഒക്കെക്കൂടി നല്ലൊരു ദിവസം. ഇംഗ്ലീഷുകാരേക്കാൾ ഒട്ടും പുറകിലല്ല തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ലേഡീസ് ഒൺലി ബാച്ചായ മാത്തമാറ്റിക്സ്കാർ രണ്ടാം അങ്കത്തിനെത്തി. 06-12-21  തിങ്കൾ ഇന്നേ ദിവസം മലയാളം, സോഷ്യൽ സയൻസ് വിഭാഗക്കാരുടെ അങ്കമായിരുന്നു. ഞങ്ങൾ മലയാളംകാർ എണ്ണത്തിൽ കുറവായതിന്റെ വേവലാതി ഒന്നും പ്രകടിപ്പിച്ചില്ല.തകർത്താടി ഇറങ്ങി വന്നു. മൈം ഷോ നാടൻപാട്ട് ഡാൻസിനിടയിൽ   07-12-21  ചൊവ്വ   പൂക്കളിൽ നിന്ന് തന്നെ തുടങ്ങാം ഇന്നത്തെ വിശേഷങ്ങൾ ഫ്ലവർ അറേഞ്ച്മെന്റ് എന്ന ആർട്ട് പഠിപ്പിക്കാൻ എലിസബത്ത് ടീച്ചർ എത്തി.ടീച്ചർ ചെയ്ത വർക്കാണ് മുകളിലെ ചിത്രത്തിൽ.പൊതുവേ പൂക്കളോട് ഏറെ ഇഷ്ടമുള്ള ഞങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ടീച്ചറുടെ ക്ലാസ്സ്. എഡ്യുക്കേഷണൽ സൈക്കോളജി തിയറിയിൽ നിന്നും പുറത്തേക്ക് ചാടാൻ തയ്യാറായി നി...

വീണ്ടും

Image
2/12/21 വ്യാഴം വളരെ രസകരമായ ഒരു ദിവസം!.ആശ മാമിന്റെ ക്ലാസ്സ് ആയിരുന്നു ഇന്നത്തെ പ്രധാന പ്രോഗ്രാം. കഥ പറച്ചിലും പാട്ടും കളിയുമായി നേരം കടന്നു പോയതേ അറിഞ്ഞില്ല.സോഷ്യൽ സയൻസിലെ അന്നു എന്ന കുട്ടിയാണ് എന്റെ മനസ്സിലെ ഇന്നത്തെ താരം.ഒരു ടീച്ചറുടെ വാക്ചാതുര്യവും സംസാരത്തിലുള്ള ഒഴുക്കും ഭാഷാശുദ്ധിയും വേണ്ടുവോളമുള്ള കുട്ടി.ഇംഗ്ലീഷ് ഭാഷയോട് എനിക്കുള്ള അയിത്തം ഇന്നത്തെ ക്ലാസ്സിന്റെ ആസ്വാദനത്തെ സാരമായി ബാധിച്ചു.എന്നിരുന്നാലും എല്ലാം നന്നായിരുന്നു. ഉച്ചക്ക് ശേഷം ജോജു സാറിന്റെ ക്ലാസ് ഒന്നാംവർഷ ബി.എഡിലെ ചുണക്കുട്ടന്മാരെ പരിചയപ്പെടാനുള്ളതായിരുന്നു.        വ്യത്യസ്തമായ ഒരു പരിചയപ്പെടുത്തലായിരുന്നു അത്.പതിവു പോലെ സാറിന്റെ ക്ലാസ് ഗംഭീരമായി. 

ഒരു യമകണ്ടൻ കഥ!!!

Image
01-12-21 ബുധൻ               കുറച്ചു ദിവസങ്ങളായി ബ്ലോഗെഴുത്ത് ഒരു ബാധ്യതയായി തോന്നിയിരുന്നു.കഴിഞ്ഞ ഏഴു ദിവസങ്ങൾ കർമ്മരഹിതമായല്ല കടന്നു പോയത് എഴുതാനുള്ള മടിയായിരുന്നു എല്ലാത്തിനും കാരണം. ഇവിടെ വന്നതിനു ശേഷമുള്ള ഏറ്റവും തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു ഇവ.അസംബ്ലിയുടെ നടത്തിപ്പ് ചുമതലയും Talent Hunt നായുള്ള പ്രാക്ടീസുകളും ക്ലാസ്സുകളും എല്ലാം കൂടിക്കുഴഞ്ഞ മടുപ്പിക്കുന്ന ദിവസങ്ങൾ. ഏഴു മണിക്കൂർ പോലെയാണ് ഏഴു ദിവസങ്ങൾ കടന്നു പോയത്. കുറേ വിശേഷങ്ങൾ പങ്കുവെക്കപ്പെടാതെ ഫോണിന്റെ ഗാലറിയിൽ കൂടിക്കിടക്കുന്നു. അന്നേ ദിവസങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങളെങ്കിലും പറഞ്ഞു പോയില്ലെങ്കിൽ എന്റെ എഴുത്ത് പൂർണ്ണമാകില്ല. 23/11/21 ചൊവ്വ         പേരിനു വേണ്ടി കുറച്ച് കാര്യങ്ങൾ എഴുതിയിട്ടിരുന്നു. " നിങ്ങൾ നാളെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ഇന്ന് ചെയ്യുക.ഇന്ന് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ഇപ്പോൽ തന്നെ ചെയ്യുക "  എന്ന അബ്ദുൽ കലാമിന്റെ സന്ദേശം ജിബി ടീച്ചർ ക്ലാസിൽ പറഞ്ഞിരുന്നു.മനഃശാസ്ത്രത്തെപ്പറ്റിയുള്ള  അടിസ്ഥാന വിവരങ്...