നവംബർ 8 ന് സൈക്കോളജി ക്ലബ്ബിന്റെ ഉദ്ഘാടനവും സൈക്കോളജി കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമും നടന്നു. Dr.പ്രകാശ് രാമകൃഷ്ണൻ സർ ആയിരുന്നു ചീഫ് ഗസ്റ്റ്. മറ്റുള്ളവർ എന്ത് പറയും എന്നാലോചിച്ചിരുന്നാൽ സ്വന്തം കാര്യങ്ങൾ നടക്കാതെ വരുമെന്നും അതു കൊണ്ട് തന്നെ "What others think that's none of my business" എന്നു കരുതുന്നതാവും ഓരോരുത്തരുടെയും വളർച്ചക്ക് നല്ലത് എന്ന് പറഞ്ഞു കൊണ്ടാണ് സർ ആരംഭിച്ചത്. വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു അദ്ദേഹത്തിന്റേത്.ജീവിതത്തിന്റെ ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാനും ഫലപ്രദമായി ഇടപെടാനും വ്യക്തികളെ പ്രാപ്തരാക്കുന്ന സ്വഭാവങ്ങളാണ് ജീവിത നൈപുണ്യങ്ങൾ. അത്തരം നിരവധി കഴിവുകൾ ഉണ്ട്, എന്നാൽ ലോകാരോഗ്യ സംഘടനയുടെ 10 പ്രധാന ജീവിത കഴിവുകളെപ്പറ്റി അദ്ദേഹം പറഞ്ഞു സ്വയം അവബോധം, സഹാനുഭൂതി, വിമർശനാത്മക ചിന്ത, ക്രിയേറ്റീവ് ചിന്ത, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം, ഫലപ്രദമായ ആശയ വിനിമയം, വ്യക്തിബന്ധം, സമ്മർദ്ദത്തെ നേരിടുക, വികാരങ്ങളുമായി പൊരുത്തപ്പെടുക എന്നിവയാണ് അവ.